CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 6 Minutes 27 Seconds Ago
Breaking Now

ദൈവം ആണുമല്ല, പെണ്ണുമല്ല; പിതാവിനെ മനുഷ്യന്റെ ലിംഗഭേദം അനുസരിച്ച് വിശദീകരിക്കാന്‍ കഴിയില്ലെന്ന് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ്; ദൈവത്തെ 'അവന്‍' എന്നുവിളിക്കരുത്; മനുഷ്യന്റെ ഭാഷ ഇതിന് പര്യപ്തമല്ലെന്ന് ക്രിസ്തീയ നേതാക്കള്‍

ക്രിസ്തീയ ദൈവത്തെ വിശേഷിപ്പിക്കാന്‍ മനുഷ്യന്റെ ഭാഷ പര്യാപ്തമല്ലെന്നാണ് ജസ്റ്റിന്‍ വെല്‍ബി ചൂണ്ടിക്കാണിക്കുന്നത്

ദൈവം ആണോ, പെണ്ണോ? ലിംഗഭേദം മനുഷ്യര്‍ക്കിടയിലെ വകഭേദങ്ങളാണ്. അതുകൊണ്ട് തന്നെ തുച്ഛമായ മനുഷ്യന്റെ സങ്കല്‍പ്പം വെച്ച് ദൈവത്തെ അവനെന്ന് വിശേഷിപ്പിക്കാറുണ്ട്. അതായത് ദൈവം ആണെന്ന ധാരണ തന്നെ. പക്ഷെ ഈ വിശേഷണം ശരിയല്ലെന്നാണ് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് മോസ്റ്റ് റവ. ജസ്റ്റിന്‍ വെല്‍ബി ചൂണ്ടിക്കാണിക്കുന്നത്. പിതാവ് ആണും, പെണ്ണുമല്ലെന്നും ഏതെങ്കിലും ലിംഗത്തില്‍ പെടുത്തി വിശേഷിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. 

ക്രിസ്തീയ ദൈവത്തെ വിശേഷിപ്പിക്കാന്‍ മനുഷ്യന്റെ ഭാഷ പര്യാപ്തമല്ലെന്നാണ് ജസ്റ്റിന്‍ വെല്‍ബി ചൂണ്ടിക്കാണിക്കുന്നത്. കിംഗ്, ലോര്‍ഡ് തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അവന്‍ എന്ന മനുഷ്യ സങ്കല്‍പ്പത്തിലെ ആണിന്റെ വിശേഷണം ഒട്ടും ചേര്‍ന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദൈവത്തെ 'അവന്‍' എന്നു വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് മറ്റ് ചര്‍ച്ച് നേതാക്കളും ആവശ്യപ്പെടുന്നു. ബൈബിളിലെ ചില ഭാഗങ്ങളില്‍ ദൈവം ആശ്വാസം നല്‍കുന്നത് ഒരു അമ്മ കുഞ്ഞിനെ സാന്ത്വനിപ്പിക്കുന്നത് പോലെയാണ്. ഇവിടെ ദൈവത്തെ അവള്‍ എന്നാണ് വിശേഷിപ്പിക്കുന്നതെന്നും ക്യാംപെയിനുകള്‍ ചൂണ്ടിക്കാണിക്കുന്നു. 

ഇക്കാര്യത്തില്‍ അഭിപ്രായം ആരാഞ്ഞപ്പോഴാണ് ലിംഗഭേദം വരുത്തുന്നത് ശരിയാകില്ലെന്ന് ആര്‍ച്ച്ബിഷപ്പ് വ്യക്തമാക്കിയത്. ട്രാഫല്‍ഗാര്‍ സ്‌ക്വയറിലെ സെന്റ് മാര്‍ട്ടിന്‍ ഇന്‍ ദി ഫീല്‍ഡ്‌സില്‍ സംസാരിക്കവെയായിരുന്നു ഈ പ്രതികരണം. 'ദൈവത്തെക്കുറിച്ചുള്ള മനുഷ്യഭാഷ അപര്യാപ്തമാണ്. ഇത് ഒരു പരിധി വരെ ആലങ്കാരികവുമാണ്. ദൈവം യഥാര്‍ത്ഥത്തില്‍ മനുഷ്യര്‍ പറയുന്നത് പോലുള്ള പിതാവല്ല. ദൈവം ആണുമല്ല പെണ്ണുമല്ല. ദൈവം വിശദീകരണങ്ങള്‍ക്ക് അതീതമാണ്. ക്രിസ്ത്യാനികളെ സംബന്ധിച്ച് ദൈവം ആരെന്നത് വാക്കുകളില്‍ പറയുന്നില്ല. ദൈവത്തിന്റെ നാമത്തില്‍ യേശുദേവനെയാണ് നമ്മള്‍ വിളിക്കുന്നത്. ദൈവത്തെ ഒന്നിലും ഒതുക്കാന്‍ സാധിക്കില്ല', ആര്‍ച്ച്ബിഷപ്പ് വിശദീകരിച്ചു. 

ദൈവത്തിന് ലിംഗഭേദമില്ലെന്ന് യൂഗോവ് സര്‍വ്വെയില്‍ 41 ശതമാനം ബ്രിട്ടീഷ് ക്രിസ്ത്യാനികള്‍ സമ്മതിച്ചിരുന്നു. എന്നിട്ടും നമ്മള്‍ ദൈവത്തെ പുരുഷനായി കരുതുന്നുവെന്നതാണ് ആശ്ചര്യം. ക്രിസ്ത്യാനിറ്റി ആരംഭിച്ചത് മുതല്‍ ഈ ചിന്തകള്‍ ഉണ്ടെങ്കിലും ശരീരമില്ലാത്ത ഒന്നിനെ പുരുഷനായാണ് സങ്കല്‍പ്പിച്ച് പോന്നിട്ടുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.