CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 38 Minutes 36 Seconds Ago
Breaking Now

റെയില്‍ യാത്രക്ക് ഇറങ്ങുമ്പോള്‍ ഇന്ന് മുതല്‍ കാര്യങ്ങള്‍ കുഴപ്പത്തില്‍; വീണ്ടും പുതിയ ടൈംടേബിള്‍; ട്രെയിനുകള്‍ റദ്ദാക്കാനും, യാത്ര വൈകാനും സാധ്യത; വിന്റര്‍ ടൈംടേബിള്‍ യാത്രക്കാരെ ശിക്ഷിക്കുമോ?

മെയ് മാസത്തില്‍ ടൈംടേബിള്‍ പുതുക്കിയപ്പോള്‍ തെയിംസ്‌ലിങ്ക്- ഗ്രേറ്റ് നോര്‍ത്തേണ്‍ സര്‍വ്വീസുകളാണ് പ്രധാനമായും ബുദ്ധിമുട്ടിയത്

റെയില്‍ യാത്രക്ക് ഇറങ്ങുന്നവരെ കുഴപ്പിക്കാന്‍ റെയില്‍വെ പുതിയ ടൈംടേബിള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. രാവിലെ മുതല്‍ ട്രെയിന്‍ യാത്രയില്‍ സുപ്രധാന തടസ്സങ്ങള്‍ നേരിടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മെയില്‍ സുപ്രധാന മാറ്റങ്ങള്‍ നിലവില്‍ വന്നപ്പോള്‍ ആയിരക്കണക്കിന് സര്‍വ്വീസുകളാണ് വൈകുകയും, റദ്ദാക്കുകയും തെയ്തത്. ഇക്കുറി മാറ്റങ്ങള്‍ വളരെ ചുരുക്കമാണെന്നാണ് നെറ്റ്‌വര്‍ക്ക് മേധാവികളുടെ അവകാശവാദമെങ്കിലും പലയിടത്തും തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

മെയ് മാസത്തില്‍ ടൈംടേബിള്‍ പുതുക്കിയപ്പോള്‍ തെയിംസ്‌ലിങ്ക്- ഗ്രേറ്റ് നോര്‍ത്തേണ്‍ സര്‍വ്വീസുകളാണ് പ്രധാനമായും ബുദ്ധിമുട്ടിയത്. ഗോവിയ തെയിംസ്‌ലിങ്ക് റെയില്‍വെ നടത്തുന്ന 8000 സര്‍വ്വീസുകളാണ് ഈ മേഖലയില്‍ തടസ്സപ്പെട്ടത്. നോര്‍ത്തേണ്‍ നടത്തുന്ന 5000 സര്‍വ്വീസുകള്‍ റദ്ദാക്കപ്പെടുകയോ, തടസ്സം നേരിടുകയോ ചെയ്തിരുന്നു. ഓപ്പറേറ്റിംഗ് ലൈസന്‍സ് ലംഘിച്ചോയെന്ന് ഇരു കമ്പനികളും അന്വേഷണം നേരിടുകയാണ്. തെറ്റ് കണ്ടെത്തിയാല്‍ പുതുവര്‍ഷത്തില്‍ ഇവരില്‍ നിന്നും പിഴ ഈടാക്കും. 

സേവനം താറുമാറായതോടെ എമര്‍ജന്‍സി ടൈംടേബിള്‍ സര്‍വ്വീസുകള്‍ പുറത്തിറക്കിയിരുന്നു. പല ട്രെയിനുകളും റദ്ദാക്കപ്പെടുകയും, ആഴ്ചകളോളം ബസുകളില്‍ യാത്ര ചെയ്യേണ്ട ഗതികേടും നേരിട്ടിരുന്നു. നോര്‍ത്ത് ലണ്ടനില്‍ പുതുതായി നിര്‍മ്മിച്ച ടണലിലൂടെ ട്രെയിന്‍ ഓടിക്കാന്‍ യോഗ്യരായ ഡ്രൈവര്‍മാരില്ലാത്ത അവസ്ഥ പോലും ഉണ്ടായിരുന്നു. വിന്റര്‍ ടൈംടേബിള്‍ ഇന്നലെയാണ് ഔദ്യോഗികമായി ലോഞ്ച് ചെയ്തതെങ്കിലും ലക്ഷക്കണക്കിന് യാത്രക്കാര്‍ ഇന്നുമുതലാണ് ഇത് ഉപയോഗിച്ച് തുടങ്ങുക. 

ടൈംടേബിള്‍ പുതുക്കിയപ്പോള്‍ കഴിഞ്ഞ തവണ യാത്രക്കാരെ ചതിച്ച റെയില്‍വെ സംവിധാനങ്ങള്‍ ഇക്കുറിയെങ്കില്‍ ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്നാണ് പ്രതീക്ഷ.




കൂടുതല്‍വാര്‍ത്തകള്‍.