CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 17 Minutes 21 Seconds Ago
Breaking Now

ബര്‍മിംഗ്ഹാം സ്‌കൂളിന് മുന്നില്‍ കത്തിക്കുത്ത്; പരുക്കേറ്റ മൂന്ന് കൗമാരക്കാരായ ആണ്‍കുട്ടികള്‍ ആശുപത്രിയില്‍; യൂണിവേഴ്‌സിറ്റ് ഓഫ് ബര്‍മിംഗ്ഹാം സ്‌കൂളിലേക്ക് കുതിച്ച് ആംബുലന്‍സുകളും, സായുധ പോലീസും

മൂന്ന് കൗമാരക്കാരെ പരുക്കേറ്റ് ആശുപത്രിയില്‍ എത്തിച്ചതായി വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് സര്‍വ്വീസ് വ്യക്തമാക്കി

ബര്‍മിംഗ്ഹാമിലെ സ്‌കൂളിന് പുറത്ത് വെച്ച് നടന്ന കത്തിക്കുത്തില്‍ മൂന്ന് കൗമാരപ്രായക്കാരായ ആണ്‍കുട്ടികള്‍ക്ക് പരുക്കേറ്റു. യൂണിവേഴ്‌സിറ്റി ഓഫ് ബര്‍മിംഗ്ഹാം സ്‌കൂളിന് പുറത്ത് വെച്ച് നടന്ന അക്രമത്തിന് പിന്നാലെ മൂവരെയും ആശുപത്രിയില്‍ എത്തിച്ചു. ഇവരുടെ പരുക്ക് ജീവന് അപകടം വരുത്തുന്നതല്ലെന്നാണ് സൂചന. 

വൈകുന്നേരം 4.20ഓടെയാണ് അക്രമം. നഗരത്തിലെ സെല്ലി ഓക് പ്രദേശത്തെ ബ്രിസ്റ്റോള്‍ റോഡിനും, വൂളി പാര്‍ക്ക് റോഡിനും ഇടയിലുള്ള ജംഗ്ഷനിലാണ് സംഭവം. ഒരു ആണ്‍കുട്ടിയ്‌ക്കൊപ്പം ബര്‍മിംഗ്ഹാം ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് ഡോക്ടറും ഒപ്പമുണ്ടായിരുന്നു. അഞ്ച് പോലീസ് കാറുകളും, ഒരു സായുധ പോലീസ് യൂണിറ്റും, രണ്ട് ആംബുലന്‍സുകളും സ്ഥലത്തേക്ക് കുതിച്ചെത്തിയതായി ബര്‍മിംഗ്ഹാം മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 

മൂന്ന് കൗമാരക്കാരെ പരുക്കേറ്റ് ആശുപത്രിയില്‍ എത്തിച്ചതായി വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് സര്‍വ്വീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് വെച്ച് ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. കത്തിക്കുത്ത് സ്‌കൂളിന് പുറത്തേക്ക് വരെ എത്തിയെന്നത് ഞെട്ടിക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം സ്‌കൂൡ നിന്നും മകനെ കൂട്ടാനെത്തിയ പിതാവിനെ കാറിലിട്ട് വെടിവെച്ച് കൊന്ന സംഭവം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബര്‍മിംഗ്ഹാം സ്‌കൂളിന് പുറത്ത് ഈ അതിക്രമം. സംഭവത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ഇതുവരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.