CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 35 Minutes 55 Seconds Ago
Breaking Now

എടിഎമ്മില്‍ നിന്ന് പണമെടുത്ത് നടക്കുമ്പോള്‍ മോഷ്ടാക്കളെ ശ്രദ്ധിക്കുക ; ഏഷ്യന്‍ ദമ്പതികളുടെ പോക്കറ്റ് അടിച്ച ദൃശ്യങ്ങള്‍ പുറത്ത്

1700 പൗണ്ടാണ് കടയില്‍ വച്ച് മോഷ്ടിക്കപ്പെട്ടത്. സാധനങ്ങള്‍ വാങ്ങി കൗണ്ടറില്‍ എത്തിയപ്പോള്‍ ബാഗ് പരിശോധനയ്ക്കിടെ പണം നഷ്ടമായത് കുടുംബം അറിയുന്നത്.

എടിഎമ്മില്‍ നിന്ന് പണമെടുത്ത് നടക്കുമ്പോള്‍ ജാഗ്രത വേണം. നോര്‍ത്ത് ലണ്ടനിലെ വെംബ്ലിയിലുള്ള ഗണപതി ക്യാഷ് ആന്‍ഡ് കാരിയില്‍ നടന്ന പോക്കറ്റടി ദൃശ്യങ്ങള്‍ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

പണമെടുത്ത് ഭാര്യയും ഭര്‍ത്താവും കൂടി കടയിലേക്ക് കയറുമ്പോള്‍ മുതല്‍ ഈ പോക്കറ്റടിക്കാരി പിന്നിലുണ്ട്. ഭാര്യയുടെ ഹാന്‍ഡ് ബാഗിലാണ് പണമെന്നറിയുന്ന മോഷ്ടാവായ യുവതി ഇവരെ പിന്തുടരുകയായിരുന്നു. സാധനങ്ങള്‍ വാങ്ങുന്ന തിരക്കില്‍ ഭാര്യയും ഭര്‍ത്താവും രണ്ട് ദിശയിലാകുന്നത് വരെ ഇവര്‍ കാത്തുനില്‍ക്കുന്നുണ്ട്. പിന്നീട് ശ്രദ്ധയോടെ ബാഗില്‍ നിന്ന് പണമെടുക്കുന്നതാണ് സിസിടിവിയില്‍ പതിഞ്ഞിട്ടുള്ളത്. 

എടിഎമ്മില്‍ നിന്ന് വലിയൊരു തുക പിന്‍വലിച്ച ശേഷമാണ് യുവതി സ്റ്റോറിലേക്ക് കയറിയത്. അപ്പോള്‍ തന്നെ പോക്കറ്റടിക്കാതെ പിന്നാലെ കയറിയത്. 1700 പൗണ്ടാണ് കടയില്‍ വച്ച് മോഷ്ടിക്കപ്പെട്ടത്. സാധനങ്ങള്‍ വാങ്ങി കൗണ്ടറില്‍ എത്തിയപ്പോള്‍ ബാഗ് പരിശോധനയ്ക്കിടെ പണം നഷ്ടമായത് കുടുംബം അറിയുന്നത്.

പരിഭ്രാന്തിയിലായ ഭാര്യയും ഭര്‍ത്താവും ജാക്കറ്റിലും മറ്റും തിരഞ്ഞെങ്കിലും കിട്ടിയില്ല. ഒടുവില്‍ കടയിലെ ജീവനക്കാര്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. മൂന്നാമത്തെ ശ്രമത്തിലാണ് പണം തട്ടിയെടുത്തത്. ഉടനെ പോലീസിനെ വിളിച്ചുവരുത്തി. പോലീസ് ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.