CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 24 Minutes 31 Seconds Ago
Breaking Now

പ്രവാസി കേരള കോണ്‍ഗ്രസ് (എം) ലണ്ടന്‍ റീജ്യണ്‍ ഈസ്റ്റ്മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു

മെയ് 26ന് ഞായറാഴ്ച ക്രോയിഡോണ്‍ കെ.എം. ജോര്‍ജ് നഗറില്‍ വച്ച് നടത്തപ്പെടുന്ന യുകെ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ലണ്ടന്‍ റീജ്യണിന്റെ രണ്ടാമത് പ്രവര്‍ത്തക സമ്മേളനവും പുനഃസംഘടനയ്ക്കും മുന്നോടിയായുള്ള മണ്ഡലം സമ്മേളനങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ ആഴ്ച വാള്‍ത്താം സ്‌റ്റോല്‍ വച്ച് ചേര്‍ന്ന ലണ്ടന്‍ ഈസ്റ്റ് മണ്ഡലം സമ്മേളനം കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറി ഡോ. എന്‍ ജയരാജ് എംഎല്‍എ ടെലഫോണ്‍ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്തു. അടുക്കും ചിട്ടയോടും കൂടി യോഗങ്ങളും തെരഞ്ഞെടുപ്പുകളും വിവിധ പരിപാടികളുമായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ റീജ്യണ്‍ ഒന്നാമത് വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സാധുജന സഹായം തിരുവനന്തപുരത്തുള്ള ഒരു സാധുകുടുംബത്തിന് നല്‍കി പാര്‍ട്ടി പ്രവര്‍ത്തനം മാത്രമല്ല, സേവന മനോഭാവം കൂടി ഉള്ള പ്രവര്‍ത്തനങ്ങളാണ് എന്ന് തെളിയിച്ചിരിക്കുന്നത് മാതൃകാപരമായ ഒരു വസ്തുതയാണെന്ന് ജയരാജ് എംഎല്‍എ പറഞ്ഞു.യൂണിറ്റ് പ്രസിഡന്റ് ജോസ് ചെങ്ങലം അധ്യക്ഷത വഹിച്ച് റീജിയണ്‍ വൈസ് പ്രസിഡന്റ് തോമസ് ജോസഫ് വെട്ടിക്കാട് ഭദ്രദീപം തെളിയിച്ചകൊണ്ട് പുതിയ പ്രവര്‍ത്തനവര്‍ഷത്തെ പരിപാടികള്‍ ഇത് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പുതിയ വര്‍ഷത്തെ ഭാരവാഹികളായി റീജിയണല്‍ സെക്രട്ടറിയേറ്റംഗം ജിജി കുരുവിള (കോട്ടയം) പ്രസിഡന്റ് , റീജ്യണല്‍ സര്‍ഗവേദി കണ്‍വീനറായിരുന്ന ഷൈന്‍ വാട്‌സണ്‍ (നെയ്യാറ്റിന്‍കര), റീജ്യണ്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനറായിരുന്ന ജോബിന്‍ സ്റ്റീഫന്‍ (കാഞ്ഞിരപ്പള്ളി), എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും മുന്‍ മണ്ഡലം സെക്രട്ടറി ജോര്‍ജ്കുട്ടി ജോസഫ് (ചങ്ങനാശേരി), ബിജോ കാഞ്ഞിരത്തിങ്കല്‍ (തൃശൂര്‍ ), ലിനീഷ് ലൂക്കോസ് (കോട്ടയം), റജി വാട്ടംപാറയില്‍ (പിറവം), ഷാജിമാത്യു എന്നിവര്‍ സെക്രട്ടറിമാരായും സജിത് ടി. ലോറന്‍സ് ട്രഷററായും (തൃശൂര്‍ ), റീജണല്‍ വൈസ് പ്രസിഡന്റ് തോമസ് ജോസഫ് വെട്ടിക്കാട് (ചങ്ങനാശേരി), റീജണല്‍ സെക്രട്ടറി ജോസ് ചെങ്ങളം (പുതുപ്പള്ളി), എന്നിവരെ ദേശീയ കമ്മിറ്റി അംഗങ്ങളായും ജസ്റ്റിന്‍ ബേബി, ജോണ്‍ (ചവറ), മാത്യു കാവാലം (കോട്ടയം), സജി ആറങ്ങാടന്‍ (പത്തനംതിട്ട), സണ്ണി അഗസ്റ്റിന്‍ (തൊടുപുഴ), അജോ മൂലയ്ക്കല്‍ (ഹരിപ്പാട്) എന്നിവരെ റീജണല്‍ കമ്മിറ്റി അംഗങ്ങളായും യോഗം തെരഞ്ഞെടുത്തു. സിബി ജോസഫ് ബാസിള്‍ട്ടണ്‍ , പ്രൊഫ. ജോസ് എ. കാട്ടടി, എബ്രഹാം കുതിരവട്ടം എന്നിവര്‍ നിരീക്ഷകരായിരുന്ന യോഗം മലങ്കര ഓര്‍ത്തഡോക്‌സ് സഭ സീനിയര്‍ മെത്രാപ്പൊലീത്തയായും ഓക്‌സ്‌ഫോര്‍ യൂണിവേര്‍സിറ്റി മുന്‍ വിദ്യാര്‍ഥിയും കോട്ടയം ഭദ്രാസനാധിപനുമായിരുന്ന ഡോ. ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് തിരുമേനിയുടെ ദേഹ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.




കൂടുതല്‍വാര്‍ത്തകള്‍.