CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 6 Seconds Ago
Breaking Now

പച്ചക്കറി വില വിഷു കഴിഞ്ഞിട്ടും ഉയർന്നു തന്നെ

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. വേനല്‍മഴ ലഭിക്കാത്തത് മൂലം തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും കര്‍ഷകര്‍ കൃഷിയിറക്കാത്തതാണ് കേരളത്തിലെ വിലവര്‍ധനക്ക് കാരണം.

സാധാരണയായി വിഷു സമയത്ത് പച്ചക്കറി വില വര്‍ധിക്കുകയും വിഷു കഴിയുമ്പോള്‍ വില താഴുകയുമാണ് പതിവ്. എന്നാല്‍ പതിവിന് വിപരീതമായി ഇത്തവണ പച്ചക്കറി വില വിഷു സമയത്തെ വിലയേക്കാള്‍ കൂടുതലായിരിക്കുന്നു.

ഒരു കിലോ മേല്‍ത്തരം ബീന്‍സിന് 100 മുതല്‍ 150 രൂപ വരെയാണ് വിപണ വില. ക്യാരറ്റിനും ബീറ്റ്‌റൂട്ടിനും 44 ും 32 ും നല്‍കേണ്ടി വരുമ്പോള്‍ 80 രൂപയാണ് ഒരു കിലോ ഇഞ്ചിക്ക്.

ചെറിയ ഉള്ളി, വെള്ളരിക്ക, തക്കാളി, വെണ്ടക്ക തുടങ്ങി എല്ലാ തരം പച്ചക്കറികളുടെയും നിരക്കില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും കര്‍ഷകര്‍ കൃഷി ഇറക്കാത്തതാണ് കേരളത്തിലെ വില വര്‍ധനക്ക് കാരണം. മാത്രമല്ല സര്‍ക്കാരിന് വിപണി നിയന്ത്രണം നഷ്ടമായതും വിലക്കയറ്റത്തിന് വഴി വെച്ചു.

പച്ചക്കറി വിപണിയെ കൂടാതെ അരി പലവ്യഞ്ജനങ്ങള്‍ പഞ്ചസാര തുടങ്ങിയവയുടെയും വില വര്‍ധിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പഞ്ചസാര വില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൂഴ്ത്തിവെപ്പും വ്യാപകമായിട്ടുണ്ട്.

ആന്ധ്രയില്‍ നിന്നുള്ള അരി വരവ് കുറഞ്ഞതാണ് അരി വിപണിയെ പ്രതികൂലമായി ബാധിച്ചത്. വേനല്‍ച്ചൂടില്‍ വില്‍പ്പന കൂടിയിരിക്കുന്നതിനാല്‍ പഴങ്ങളുടെ വിലയിലും ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൃഷിയും കാര്‍ഷിക വൃത്തിയും ഉപേക്ഷിച്ച മലയാളിക്ക് ഇപ്പോള്‍ എല്ലാത്തിനും അന്യ സംസ്ഥാനത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ്. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പച്ചക്കറികള്‍ക്ക് തുച്ചമായ വില ലഭിക്കുമ്പോള്‍ ഇറക്കുമതി ചെയ്യപ്പെടുന്ന പച്ചക്കറികള്‍ക്ക് ഇരട്ടി വിലയാണ് നല്‍കേണ്ടി വരുന്നത്. വിലക്കയറ്റം രൂക്ഷമായി തുടരുമ്പോഴും സര്‍ക്കാര്‍ അനാസ്ഥ തുടരുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.