CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 22 Minutes 35 Seconds Ago
Breaking Now

എന്നെ പിന്തുണച്ചാല്‍ മേയ് മാസത്തില്‍ നമ്മള്‍ സ്വാതന്ത്ര്യം നേടും; അല്ലെങ്കില്‍ വര്‍ഷങ്ങളോളം യൂറോപ്പില്‍ കുടുങ്ങിക്കിടക്കാം; തന്റെ കരാറിന് വോട്ട് ചെയ്യാന്‍ എംപിമാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി; തെരേസ മേയുടെ ഭീഷണി ഏല്‍ക്കുമോ?

മേയുടെ കരാറിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ഡിയുപിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്

ബ്രക്‌സിറ്റ് കരാറില്‍ താന്‍ മൂന്നാമതും പാര്‍ലമെന്റിന്റെ അംഗീകാരം തേടുമ്പോള്‍ തള്ളിക്കളയാനാണ് ഭാവമെങ്കില്‍ പണിപാളുമെന്ന മുന്നറിയിപ്പുമായി തെരേസ മേയ്. ഈയാഴ്ച കോമണ്‍സില്‍ കരാര്‍ പാസാക്കാന്‍ പറ്റിയില്ലെങ്കില്‍ ബ്രസല്‍സ് തീരുമാനിക്കുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് പ്രധാനമന്ത്രി ടോറി എംപിമാര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്. അതായത് വര്‍ഷങ്ങളോളം യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടനെ കെട്ടിയിടേണ്ടി വരുമെന്ന് തന്നെ! വിവാദമായ തന്റെ വിടവാങ്ങല്‍ കരാര്‍ അംഗീകരിക്കാന്‍ എംപിമാര്‍ ഈയാഴ്ചയും തയ്യാറായില്ലെങ്കില്‍ ആര്‍ട്ടിക്കിള്‍  സമയപരിധി ദീര്‍ഘിപ്പിക്കാനുള്ള അനുമതി ഇയുവിനോട് ചോദിക്കണം. ഇതോടെ കോമണ്‍സിന് ബ്രക്‌സിറ്റ് അനിശ്ചിതമായി ദീര്‍ഘിപ്പിക്കാനുള്ള അവസരം കൈവരുമെന്നും തെരേസ മേയ് വ്യക്തമാക്കി. 

ആര്‍ട്ടിക്കിള്‍  എത്ര തവണ ദീര്‍ഘിപ്പിക്കാമെന്നതിന് പരിധികളൊന്നുമില്ലെന്ന് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്റിന് ഈ ദീര്‍ഘിപ്പിക്കല്‍ ആവശ്യാനുസരണം തീരുമാനിക്കാം. ജൂണിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ വൈകിയാല്‍ ഈ വര്‍ഷത്തെ യൂറോപ്യന്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമാകും. 'ഇയു ഉപേക്ഷിക്കാന്‍ വോട്ട് ചെയ്ത് മൂന്ന് വര്‍ഷത്തിന് ശേഷം എംഇപിമാരെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തേണ്ടി വരുന്നത് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്. പാര്‍ലമെന്റിന്റെ കൂട്ടത്തോല്‍വി ഉയര്‍ത്തിക്കാണിക്കുന്ന മറ്റൊരു ചിഹ്നം ഉണ്ടാകില്ല', തെരേസ മേയ് പ്രതികരിച്ചു. 

മേയുടെ കരാറിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ഡിയുപിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ബാക്ക്‌സ്‌റ്റോപ്പ് സംബന്ധിച്ച വിശദീകരണങ്ങള്‍ നല്‍കിയാണ് ഈ ചര്‍ച്ച പുരോഗമിക്കുന്നത്. ഡിയുപി കരാറിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചാല്‍ പല ടോറി വിമതരും ഒപ്പം നില്‍ക്കുമെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ പ്രതീക്ഷ. എംപിമാര്‍ കരാറിനെ പിന്തുണച്ചാല്‍ രണ്ട് മാസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബ്രക്‌സിറ്റ് നടപ്പാക്കാമെന്നാണ് നം. 10 വിശ്വസിക്കുന്നത്. ബ്രക്‌സിറ്റിന്റെ പേരില്‍ രാജിവെച്ച മുന്‍ ബ്രക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് പ്രധാനമന്ത്രിക്ക് പിന്തുണയുമായി എത്തിയത് പുതിയ വാര്‍ത്തയായി. ടോറി എംപിമാരോട് കരാറിന് അനുകൂലമായി വോട്ട് ചെയ്യാന്‍ അദ്ദേഹം ഒപ്പിട്ട തുറന്ന കത്തും പുറത്തുവിട്ടു. 

ബ്രക്‌സിറ്റ് അനിശ്ചിതമായി ദീര്‍ഘിപ്പിച്ചാല്‍ തെരേസ മേയെ തകര്‍ക്കാനാണ് ചില കടുത്ത ബ്രക്‌സിറ്റുകാരുടെ പദ്ധതി. 




കൂടുതല്‍വാര്‍ത്തകള്‍.