CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 52 Minutes 14 Seconds Ago
Breaking Now

ബ്രിസ്റ്റോളുകാര്‍ പുക ഊതിക്കെടുത്തും; ബ്രിസ്റ്റോളിലെ അവസാനത്തെ പുകവലിക്കാര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പരിപാടി അവസാനിപ്പിച്ച് രാജ്യത്തെ ആദ്യ പുകവലി മുക്ത നഗരമാകും; ഇംഗ്ലണ്ടിലെ അവസാനത്തെ സിഗററ്റ് 2050-ല്‍ കത്തിത്തീരുമെന്നും വെളിപ്പെടുത്തല്‍

ബ്രിസ്റ്റോളിന് പിന്നാലെ യോര്‍ക്ക്, വോക്കിംഗ്ഹാം, ബെര്‍ക്ക്ഷയര്‍ എന്നിവിടങ്ങള്‍ 2026-ല്‍ പുകവലി മുക്തമാകും

ഇംഗ്ലണ്ടില്‍ പുകവലി നിര്‍ത്തുന്ന ആദ്യ ഇടമായി ബ്രിസ്റ്റോള്‍ മാറുമെന്ന് പഠനം. 2024 ആകുന്നതോടെ ബ്രിസ്‌റ്റോള്‍ പൂര്‍ണ്ണമായും പുകവലി മുക്തമാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. 2050-ല്‍ ഇംഗ്ലണ്ടില്‍ ഏറ്റവും ഒടുവില്‍ സിഗററ്റ് വലി നിര്‍ത്തുന്ന ഇടമായി ഡെര്‍ബി മാറുമെന്നും ഗവേഷകര്‍ പ്രവചിക്കുന്നു. പുകവലിയില്‍ കണ്ടുവരുന്ന കാര്യമായ കുറവ് തുടര്‍ന്നാല്‍ നിലവിലെ 7.4 മില്ല്യണ്‍ പുകവലിക്കാര്‍ എന്നത് മുപ്പത് വര്‍ഷത്തിനുള്ളില്‍ പൂജ്യത്തിലേക്ക് പോകുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 

പുകവലി നിര്‍ത്താന്‍ എന്‍എച്ച്എസ് നല്‍കുന്ന സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയതാണ് ഇക്കാര്യത്തില്‍ സുപ്രധാനമായത്. ഇതിന് പുറമെ ഇ-സിഗററ്റുകള്‍, ഹീറ്റഡ് ടുബാക്കോ എന്നിവയുടെ ഉപയോഗവും കുറഞ്ഞുവരികയാണ്. പുകവലിക്കാര്‍ കൂടുതലായി വേപ്പിംഗിലേക്ക് തിരിഞ്ഞാല്‍ നിരക്കുകള്‍ ഇനിയും കുറയ്ക്കാന്‍ കഴിയുമെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. പുകവലി പൂര്‍ണ്ണമായി ഉപേക്ഷിക്കുന്ന ആദ്യ ഇംഗ്ലീഷ് നഗരമെന്ന ഖ്യാതി ബ്രിസ്റ്റോള്‍ നേടുമെന്നാണ് പ്രവചനം. 2020 ആകുമ്പോള്‍ ഇവിടെ പുകവലിക്കാരുടെ എണ്ണം പൂജ്യത്തിലെത്തും. 

ബ്രിസ്റ്റോളിന് പിന്നാലെ യോര്‍ക്ക്, വോക്കിംഗ്ഹാം, ബെര്‍ക്ക്ഷയര്‍ എന്നിവിടങ്ങള്‍ 2026-ല്‍ പുകവലി മുക്തമാകും. പുകയില കമ്പനിയായ ഫിലിപ്പ് മോറിസും, അനലിസ്റ്റുകളായ ഫ്രോണ്ടിയര്‍ ഇക്കണോമിക്‌സും ചേര്‍ന്ന് തൊഴിലവസരങ്ങള്‍, വരുമാനം, വിദ്യാഭ്യാസം, ആരോഗ്യ വിവരങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. പുകവലി ഇല്ലാതാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുകയില രഹിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്ക് ശ്രദ്ധ മാറ്റാനാണ് ഫിലിപ്പ് മോറിസ് ഒരുങ്ങുന്നത്. 

പുരോഗമനം കുറഞ്ഞ മേഖലകളില്‍ അഞ്ചില്‍ ഒരാള്‍ വീതം പുകവലിക്കുന്നുവെന്ന കണക്കുകള്‍ക്ക് ഇടെയാണ് ചില നഗരങ്ങളില്‍ ഇതില്‍ നിന്നും മോചിതരാകുന്നുവെന്ന് വ്യക്തമാകുന്നത്. 2015-ല്‍ സിഗററ്റുകള്‍ ഷെല്‍ഫില്‍ ഡിസ്‌പ്ലേ ചെയ്യുന്നത് യുകെ ഗവണ്‍മെന്റ് നിരോധിച്ചിരുന്നു. ഇതോടെ കടയില്‍ നിന്നും സിഗററ്റ് വാങ്ങുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.