CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 32 Minutes 55 Seconds Ago
Breaking Now

അബോര്‍ഷന്‍ സേവനങ്ങളുടെ വേഗത കൂട്ടാന്‍ ഞെട്ടിക്കുന്ന കരട് നയം; ഡോക്ടറെ പോലും കാണാതെ ഗര്‍ഭിണിക്ക് നേരിട്ട് അബോര്‍ഷന്‍ സെന്ററുകളിലെത്താം; ഇത് മുന്നോട്ടല്ല പിന്നോട്ടുള്ള നടത്തമെന്ന് വിമര്‍ശകര്‍

സ്ത്രീകളെ അതിവേഗം അബോര്‍ഷനിലെത്തിക്കുന്നത് അനാവശ്യ നടപടിയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു

ഡോക്ടറെ കാണാതെ നേരിട്ട് പോയി ഒരു അബോര്‍ഷന്‍ നടത്തുന്ന സ്ത്രീയെക്കുറിച്ച് ചിന്തിച്ച് നോക്കൂ! ഇതുള്‍പ്പെടെയുള്ള ഔദ്യോഗിക നിബന്ധനകളാണ് സ്ത്രീകള്‍ക്ക് ഡോക്ടറെ കാണാതെ തന്നെ ഒരാഴ്ച കൊണ്ട് ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് & കെയര്‍ എക്‌സലന്‍സ് (നൈസ്) പുറത്തിറക്കിയ പരിഷ്‌കാരങ്ങളിലാണ് ഈ ഞെട്ടിക്കുന്ന അനുവാദങ്ങളുള്ളത്. ഒരു ജിപിയെ ആദ്യം കാണുന്നതിന് പകരം താല്‍പര്യമുള്ളവര്‍ക്ക് അബോര്‍ഷന്‍ ക്ലിനിക്കുകളിലേക്ക് നേരിട്ട് സ്വയം റഫര്‍ ചെയ്യാനും സാധിക്കണമെന്നാണ് നൈസിന്റെ നിലപാട്. 

നേരിട്ട് ഡോക്ടറെ കണ്ട് പരിശോധിക്കാതെ തന്നെ അബോര്‍ഷന്‍ നടത്താന്‍ ബുക്കിംഗ് ചെയ്യാന്‍ രോഗിക്ക് അവകാശമുണ്ടെന്നാണ് നൈസ് പറയുന്നത്. നേരില്‍ കാണുന്നതിന് പകരം ഫോണ്‍, വീഡിയോ കണ്‍സള്‍ട്ടേഷന്‍ ധാരാളമാണത്രേ! ഹെല്‍ത്ത് വാച്ച്‌ഡോഗും, റോയല്‍ കോളേജ് ഓഫ് ഒബ്‌സ്‌ട്രെറ്റീഷ്യന്‍സ് & ഗൈനക്കോളജിസ്റ്റ്‌സും ചേര്‍ന്നാണ് പുതിയ കരട് നിബന്ധനകള്‍ തയ്യാറാക്കിയത്. അബോര്‍ഷന്‍ സേവനങ്ങളുടെ വേഗത കൂട്ടാനാണ് ഈ നീക്കമെന്നാണ് അവകാശപ്പെടുന്നത്. 

എന്നാല്‍ സ്ത്രീകളെ അതിവേഗം അബോര്‍ഷനിലെത്തിക്കുന്നത് അനാവശ്യ നടപടിയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. മെഡിക്കല്‍ സൂപ്പര്‍വിഷനും, സപ്പോര്‍ട്ടും കുറയുന്നതോടെ എടുത്ത് ചാടുന്ന അവസ്ഥ വരും. സ്വയം തീരുമാനിച്ച്, റഫര്‍ ചെയ്ത്, മരുന്ന് കഴിച്ച് അബോര്‍ഷന്‍ നടത്താന്‍ അനുമതി നല്‍കുന്നത് സ്ത്രീകളുടെ ആരോഗ്യസേവനത്തിലെ മെച്ചപ്പെടല്‍ അല്ലെന്ന് മെഡിക്കല്‍ ഡോക്ടറും, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി റിസേര്‍ച്ച് അസോസിയേറ്റുമായ ഡോ. കാല്ലം മില്ലര്‍ ചൂണ്ടിക്കാണിച്ചു. വിദഗ്ധരുടെ മേല്‍നോട്ടമില്ലാതെ ശക്തമായ മരുന്ന് ഉപയോഗിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്, അല്ലാതെ കാര്യങ്ങള്‍ മെച്ചപ്പെടുന്നില്ല, അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

അബോര്‍ഷന്‍ നടപടികളിലേക്ക് കടക്കാന്‍ ഗര്‍ഭിണിക്ക് പതിവ് ഫോളോ-അപ്പ് ചെക്കപ്പുകള്‍ വേണ്ടെന്നും കരട് നയം പറയുന്നു. നിലവില്‍ എന്‍എച്ച്എസ് നിയമങ്ങള്‍ പ്രകാരം ഒരു സ്ത്രീ രണ്ടാഴ്ചക്കാലത്തിലേറെ ആദ്യ അപ്പോയിന്റ്‌മെന്റിനായി കാത്തിരിക്കേണ്ട. ഇതില്‍ കാത്തിരിപ്പ് വ്യത്യാസപ്പെടുമെന്ന് മാത്രം. രണ്ട് ഡോക്ടര്‍മാര്‍ ഇത് സര്‍ട്ടിഫൈ ചെയ്യണം. പുതിയ നിബന്ധനയില്‍ ഈ നിയമത്തിന് മാറ്റമില്ല, പകരം ഫോണ്‍ വഴി ആകാമെന്ന മാറ്റമുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.