CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 13 Minutes 42 Seconds Ago
Breaking Now

ജോലിയില്‍ പരിഹാസം നേരിട്ട അക്കൗണ്ടന്റ് മേധാവികളില്‍ നിന്നും അടിച്ചുമാറ്റിയത് 170,000 പൗണ്ട്; ഒരൊറ്റ വീക്കെന്‍ഡില്‍ പണം കൊക്കെയിനിലും, ലൈംഗിക തൊഴിലാളികളിലും ചെലവഴിച്ച് പകരംവീട്ടി

കെന്റ് മെയ്ഡ്‌സ്‌റ്റോണ്‍ സ്വദേശിയായ കാര്‍വില്‍ വ്യാജ പേയ്‌മെന്റുകള്‍ സമര്‍പ്പിച്ചാണ് പണം കൈക്കലാക്കിയത്

ജോലിസ്ഥലത്ത് പരിഹാസപാത്രമാകുന്നവര്‍ക്ക് മനസ്സില്‍ പലപ്പോഴും പക രൂപപ്പെടും. ഏതെങ്കിലും വിധത്തില്‍ മുതലാളിമാര്‍ക്ക് ണി കൊടുക്കണമെന്ന് ചിന്തിക്കുന്ന ഇവര്‍ തരംകിട്ടിയാല്‍ ഇത് നടപ്പാക്കുകയും ചെയ്യും. ഇത്തരത്തില്‍ ജോലിയില്‍ പരിഹാസം നേരിട്ട ഒരു അക്കൗണ്ടന്റ് സ്ഥാപന മേധാവികളുടെ 170,000 പൗണ്ട് അടിച്ചുമാറ്റിയാണ് സ്ഥലംവിട്ടത്. ഒരൊറ്റ വീക്കെന്‍ഡില്‍ ഈ സകല പണവും കൊക്കെയിനും, ലൈംഗിക തൊഴിലാളികള്‍ക്കുമായി ചെലവഴിച്ച് പൊടിപൊടിക്കുകയും ചെയ്തു. 

കാര്‍ സര്‍വ്വീസിംഗ് ചെയിനായ മിസ്റ്റര്‍ ക്ലച്ചില്‍ നിന്നും അക്കൗണ്ട്‌സ് ജീവനക്കാരനായ ഡാരണ്‍ കാര്‍വില്ലാണ് ഏകദേശം 26,0000 പൗണ്ട് കവര്‍ന്നത്. മയക്കുമരുന്ന് സെക്‌സ് പാര്‍ട്ടികള്‍ക്കും, ഹൈക്ലാസ് ലൈംഗിക തൊഴിലാളികള്‍ക്കുമായി ഈ തുക ഇയാള്‍ പൊടിപൊടിക്കുകയും ചെയ്തു. മിസ്റ്റര്‍ ക്ലച്ചിന്റെ ബാങ്ക് അക്കൗണ്ട് തൂത്തുവാരി പാപ്പരാക്കിയ 38-കാരന്‍ വട്ടുപിടിച്ച ഒരു വീക്കെന്‍ഡ് ആണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 18 വഞ്ചനാ കുറ്റങ്ങള്‍ സമ്മതിച്ച ഹെഡ് ഓഫീസ് ജീവനക്കാരന് രണ്ടര വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. 

കെന്റ് മെയ്ഡ്‌സ്‌റ്റോണ്‍ സ്വദേശിയായ കാര്‍വില്‍ വ്യാജ പേയ്‌മെന്റുകള്‍ സമര്‍പ്പിച്ചാണ് പണം കൈക്കലാക്കിയത്. ജോലിയില്‍ നേരിട്ട പരിഹാസത്തിന് പകരംവീട്ടാനാണ് ഇങ്ങനെ ചെയ്തതത്രേ. ആത്മാഭിമാനം കുറഞ്ഞതോടെ സെക്‌സ് ഡ്രഗ് നൈറ്റ് പാര്‍ട്ടികളില്‍ അഭയം പ്രാപിക്കുകയായിരുന്നുവെന്നാണ് കാര്‍വില്‍ വ്യക്തമാക്കിയത്. ലണ്ടനിലെ ക്ലബില്‍ തകര്‍ത്ത് തുടങ്ങിയ ഇയാള്‍ പത്തോളം എസ്‌കോര്‍ട്ടുകള്‍ക്കൊപ്പമാണ് മയക്കുമരുന്ന് അടിച്ച് ആഘോഷിച്ചത്. ജോലിയില്‍ നന്നായി പ്രവര്‍ത്തിച്ചിരുന്ന ഉടമകള്‍ ദയവ് മാത്രമാണ് ഇയാളോട് കാണിച്ചിരുന്നതെന്ന് അഭിഭാഷകന്‍ പറഞ്ഞു 

എന്നാല്‍ മറ്റ് ചിലര്‍ കാര്‍വില്ലിനെ ജോലിയില്‍ ശല്യം ചെയ്തുവന്നു. ഇതോടെ മാനസികമായി തകര്‍ന്ന ഇയാള്‍ കമ്പനിയുടെ അടിവേര് ഇളക്കുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.