CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 40 Minutes 47 Seconds Ago
Breaking Now

ബ്രിസ്‌റ്റോളില്‍ 13-കാരിക്ക് നേരെ വെള്ളക്കാരായ കൗമാരക്കാരുടെ വംശീയ അതിക്രമം; മിക്‌സഡ് വംശത്തില്‍ പിറന്ന പെണ്‍കുട്ടിയുടെ കൈയിലെ നഖങ്ങള്‍ കീറിപ്പറിച്ചെടുത്തു; ഒപ്പമുണ്ടായിരുന്ന കറുത്ത കുട്ടികള്‍ക്ക് നേരെയും അക്രമണം

സംഭവം ഗുരുതരമായ കാര്യം തന്നെയാണെന്ന് ബ്രിസ്‌റ്റോള്‍ ലോര്‍ഡ് മേയര്‍ ക്ലിയോ ലേക്

ബ്രിസ്റ്റോളില്‍ 13 വയസ്സുകാരിക്കും, സുഹൃത്തുക്കള്‍ക്കും നേരെ വംശീയ അതിക്രമം. വെള്ളക്കാരായ ഒരു സംഘം മുതിര്‍ന്ന പെണ്‍കുട്ടികളാണ് തങ്ങളെ അക്രമിച്ചതെന്ന് ഇവര്‍ വ്യക്തമാക്കി. അക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആക്രിലിക് നഖങ്ങള്‍ പ്രതികള്‍ വലിച്ചുപറിച്ചെടുക്കുകയും ചെയ്തു. കറുത്തവരും, മിക്‌സഡ് വംശത്തിലും പെട്ട ഏതാനും പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഈ കൗമാരക്കാരിയും ബ്രിസ്റ്റോളില്‍ നടത്തുന്ന ഫണ്ടര്‍വേള്‍ഡ് ട്രാവലിംഗ് കാര്‍ണിവലില്‍ എത്തിയത്. തങ്ങളെ വെള്ളക്കാരായ കൗമാരക്കാര്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്‌തെന്ന് ഇവര്‍ പരാതിപ്പെടുന്നു. 

വിദ്വേഷ കുറ്റകൃത്യമെന്ന നിലയിലാണ് എവോണ്‍ & സോമര്‍സെറ്റ് പോലീസ് സംഭവത്തെ നോക്കിക്കാണുന്നത്. കൈകള്‍ക്ക് സംഭവിച്ച ഗുരുതരമായ പ്രശ്‌നം ശരിപ്പെടുത്താന്‍ ഇരയ്ക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നിരിക്കുകയാണ്. അക്രമത്തെക്കുറിച്ച് അറിവുണ്ടെന്ന് ഫണ്ടര്‍വേള്‍ഡ് വക്താവ് വിശദീകരിച്ചു. എന്നാല്‍ അക്രമികള്‍ ബിഎംഇ, വെള്ളക്കാരുടെ സംഘമായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. കാര്‍ണിവലിലെ ഒരു റൈഡില്‍ കേട്ട പാട്ടിനൊപ്പം പെണ്‍കുട്ടികളുടെ സംഘവും പാട്ട് പാടിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് ഇരയുടെ അമ്മ ലിന്‍ഡ്‌സേ ഡണ്‍ പറഞ്ഞു. 

പാട്ട് പാടുന്നത് നിര്‍ത്താനായിരുന്നു വെള്ളക്കാരായ പെണ്‍കുട്ടികളുടെ ആവശ്യം. റൈഡില്‍ നിന്നും ഇറങ്ങിയ കുട്ടികളുടെ ഇവര്‍ പിന്തുടര്‍ന്ന് വംശീയ അധിക്ഷേപം നടത്തി. അപമാനിക്കപ്പെട്ടതോടെ ചോദ്യം ചെയ്ത കുട്ടികളെയാണ് പെണ്‍കുട്ടികള്‍ അക്രമിച്ചത്. ചുറ്റുമുള്ള ആളുകളാണ് അടി കാര്യമാകാതെ അവസാനിപ്പിച്ചത്. പക്ഷെ ഇരയായ പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. നഖങ്ങള്‍ പറിച്ചെടുത്തതോടെ ചോര ഒഴുകുകയും ചെയ്തു. കുട്ടികളില്‍ ഒരാള്‍ വിവരം നല്‍കിയപ്പോള്‍ മാത്രമാണ് സെക്യൂരിറ്റി എത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവം ഗുരുതരമായ കാര്യം തന്നെയാണെന്ന് ബ്രിസ്‌റ്റോള്‍ ലോര്‍ഡ് മേയര്‍ ക്ലിയോ ലേക് പ്രതികരിച്ചു. 

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കാര്‍ണിവലില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.