CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 13 Seconds Ago
Breaking Now

അമ്മയെ കൈവിട്ട മീരയെ സംവിധായകരും കൈവിടുന്നു ?

അമ്മ സംഘടനയെ കൈവിട്ട നടി മീരാജാസ്മിനെ സംവിധായകര്‍ പുതിയ ചിത്രങ്ങളില്‍ നിന്ന് വിലക്കുന്നുവെന്ന് സോഷ്യല്‍മീഡിയ റിപ്പോര്‍ട്ട്.

ആഷിക്ക്‌ അബുവിന്റെ ഗാംഗ്‌സ്റ്ററില്‍ മമ്മൂട്ടിയുടെ നായികയായി മീരാജാസ്മിനായിരിക്കുമെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നായിക മീരാജാസ്മിന്‍ ആയിരിക്കില്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് എസ് കുമാര്‍ അറിയിച്ചിരുന്നു.

എന്നാല്‍ മീരാ ജാസ്‌മിനു പകരം റീമ കല്ലിംഗല്‍ ഗാംഗ്‌സ്റ്ററില്‍ അഭിനയിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. മീരാജാസ്മിന്റെ തുടര്‍ച്ചയായ പ്രവൃത്തിദോഷം കൊണ്ടാണ് പുതിയ ചിത്രങ്ങളില്‍ നിന്ന് മീരാജാസ്‌മിനെ സംവിധായകര്‍ കൈവിടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

അമ്മ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ഷോയില്‍ പങ്കെടുക്കാതെ ഉഴപ്പി നടന്ന മീരാജാസ്മിനെതിരെ പലര്‍ക്കും അമര്‍ഷമുണ്ടത്രെ. അമ്മക്കെതിരെ പ്രവര്‍ത്തിച്ച മീരാജാസ്മിനെ വിലക്കണമെന്ന ആവശ്യവുമായി ചിലര്‍ സംഘടനാ നേതാക്കളെ കണ്ടതായും സൂചനയുണ്ട്. എന്നാല്‍ സംഘടനയുടെ നേതൃത്വത്തിലെ ചിലര്‍ മീരയെ വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷിക്കുകയായിരുന്നു.

അമ്മയുടെ ഷോയില്‍ പങ്കെടുത്തില്ല എന്നത് വലിയ പ്രശ്നം തന്നെയാണെന്നാണ് ചിലരുടെ വാദം. എന്നാല്‍ റിഹേഴ്‌സലിന്‌ പതിവായി വൈകി വരികയും മറ്റുള്ളവരെ കാത്തിരുത്തി ബുദ്ധിമുട്ടിപ്പിക്കുന്നതിലും മീര ഒട്ടും പിറകിലായിരുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷൂട്ടിംഗിന് വൈകിയെത്തുന്നത് മീരയുടെ സ്ഥിരം ഹോബിയാണ്.




കൂടുതല്‍വാര്‍ത്തകള്‍.