CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 52 Seconds Ago
Breaking Now

യുകെയിലെ ഏറ്റവും ഭയങ്കരിയായ വനിതാ കുട്ടിപ്പീഡക ദിവസങ്ങള്‍ക്കുള്ളില്‍ ജയില്‍മോചിതയാകുമെന്ന് ആശങ്ക; 64 കുട്ടികളെ പീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി; നഴ്‌സറി ജീവനക്കാരിയുടെ ക്രൂരത ഞെട്ടിക്കും

2009-ല്‍ ചുരുങ്ങിയത് ഏഴ് വര്‍ഷത്തേക്കാണ് ഇവരെ ജയിലില്‍ അയച്ചത്

യുകെയിലെ ഏറ്റവും ഭയങ്കരിയായ കുട്ടിപ്പീഡക. ഈ തലക്കെട്ട് മാത്രം മതി വനേസാ ജോര്‍ജ്ജെന്ന ഭയങ്കരിയായ നഴ്‌സറി ജീവനക്കാരിയുടെ ചരിത്രം മനസ്സിലാക്കാന്‍. കുപ്രശസ്തയായ ഈ കുറ്റവാളി ദിവസങ്ങള്‍ക്കുള്ളില്‍ ജയില്‍മോചിതയായി പൊതുസമൂഹത്തിലേക്ക് തിരിച്ചെത്തുമെന്ന വാര്‍ത്ത മാതാപിതാക്കളെ ഞെട്ടിക്കുന്നതാണ്. തന്റെ കെയറിലുണ്ടായ 64 കുഞ്ഞുങ്ങളെ പീഡനത്തിന് ഇരയാക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയുമാണ് ഈ 49-കാരി രസിച്ചത്. ഹൃദയഭേദകമായ ചിത്രങ്ങള്‍ തന്നെപ്പോലെ സമാനമനസ്‌കരായ കുട്ടിപ്പീഡകര്‍ക്ക് അയച്ചും നല്‍കി. 

2009-ല്‍ ചുരുങ്ങിയത് ഏഴ് വര്‍ഷത്തേക്കാണ് ഇവരെ ജയിലില്‍ അയച്ചത്. എന്നാല്‍ ഈ മാസം നടക്കുന്ന പരോള്‍ വിചാരണയില്‍ താന്‍ പൊതുസമൂഹത്തിന് ഇനി അപകടം സൃഷ്ടിക്കില്ലെന്ന് വനേസ വാദിക്കും. ഈ വാദം അനുവദിക്കരുതെന്നും ഈ സ്ത്രീയെ ജയിലഴിക്കുള്ളില്‍ തന്നെ നിലനിര്‍ത്തണമെന്നുമാണ് പ്രചരണക്കാര്‍ ആവശ്യപ്പെടുന്നത്. ഇതിനിടെ വനേസയ്ക്കും, കുട്ടിപ്പീഡന സംഘത്തിലെ മറ്റ് അംഗങ്ങള്‍ക്കും 133,000 പൗണ്ടിന്റെ നിയമസഹായം നല്‍കിയെന്നുമുള്ള വെളിപ്പെടുത്തലുകള്‍ രോഷം വര്‍ദ്ധിപ്പിക്കുകയാണ്. 

ഏഴ് വര്‍ഷം ജയില്‍ശിക്ഷ നല്‍കിയത് തന്നെ വളരെ കുറഞ്ഞ ശിക്ഷയാണെന്ന് വിക്ടിംസ് റൈറ്റ്‌സ് ക്യാംപെയിന്‍ ഡയറക്ടര്‍ ഹാരി ഫ്‌ളെച്ചവര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു ലക്ഷത്തിലേറെ പൗണ്ട് ഈ കുറ്റവാളികളായ കുട്ടിപ്പീഡകര്‍ക്ക് ലഭിച്ചെന്നത് അതിലേറെ ഞെട്ടിക്കുന്നതാണ്. ഇരകള്‍ക്ക് നാമമാത്രമായ സഹായവും നല്‍കുന്നതാണ് അവസ്ഥയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്ലൈമൗത്തിലെ ലിറ്റില്‍ ടെഡ്‌സ് നഴ്‌സറിയില്‍ ജോലി ചെയ്യവെയാണ് കുഞ്ഞുങ്ങളെ വനേസ മനുഷ്യത്വരഹിതമായ രീതിയില്‍ പീഡനം നടത്തിയത്. അറസ്റ്റിലായ ശേഷം ഇരകളെ കണ്ടെത്താനുള്ള അന്വേഷണത്തോട് ഇവര്‍ സഹകരിച്ചുമില്ല. 

പരോള്‍ ബോര്‍ഡ് വനേസയെ പുറത്തുവിടാന്‍ തയ്യാറായില്ലെങ്കില്‍ ജീവിതത്തിലെ ബാക്കിയുള്ള ദിവസങ്ങള്‍ ജയലിഴിക്കുള്ളിലാകും. എന്നാല്‍ ഇവരുടെ പീഡനത്തിന് ഇരയായ കുട്ടികളുടെ രക്ഷിതാക്കള്‍ ഈ ശിക്ഷയില്‍ ഒട്ടും തൃപ്തരല്ല. 




കൂടുതല്‍വാര്‍ത്തകള്‍.