CURRENCY RATE -
1 GBP :
100.50 INR
1 EUR :
83.54 INR
1 USD :
75.02 INR
Last Updated :
46 Minutes 30 Seconds Ago
Breaking Now

ആമേനും ബോളിവുഡിലേക്ക്, നായകന്‍ രണ്‍ബീര്‍

സിദ്ധിഖിന്റെ മോഹന്‍ലാല്‍ ചിത്രം ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ പിന്നാലെ മറ്റൊരു മലയാള സിനിമ കൂടി ബി ടൌണിലേക്ക്.

പ്രമേയത്തിലെയും അവതരണത്തിലെയും പുതുമ കൊണ്ട് ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച ലിജോ ജോസ് പല്ലിശ്ശേരിയുടെ ആമേനാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്. സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ പ്രണയകഥ പറയുന്ന ആമേനില്‍ ബോളിവുഡിലെ സോളമനാകുന്നത് രണ്‍ബീര്‍ കപൂറാണ്. മലയാളത്തില്‍ ഫഹദ് ഫാസിലായിരുന്നു സോളമനെ അവതരിപ്പിച്ചത്. എന്നാല്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഫാ.വിന്‍സെന്റ് വട്ടോളിയുടെ റോളില്‍ ആരെയും തിരഞ്ഞെടുത്തിട്ടില്ല. ഹിന്ദിയിലെ മുന്‍നിര നടന്‍ തന്നെയായിരിക്കും ഈ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.ആമേനിലെ സോളമന്‍ രണ്‍ബീറിന്റെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായിരിക്കുമെന്നാണ് ബോളിവുഡ് റിപ്പോര്‍ട്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.