CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 57 Minutes 42 Seconds Ago
Breaking Now

ദേശീയപാത വികസനം അട്ടിമറിച്ചെന്ന ആരോപണം ; ധനമന്തിയ്‌ക്കെതിരെ പത്തുകോടിയുടെ മാനനഷ്ടക്കേസുമായി ശ്രീധരന്‍പിള്ള

നഷ്ടപരിഹാര തുക ശബരിമല സമരത്തിന്റെ പേരില്‍ പോലീസ് വേട്ടയാടുന്നവരുടെ സംരക്ഷണത്തിന് ചെലവിടുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ദേശീയപാത വികസനം അട്ടിമറിച്ചെന്ന് ആരോപിച്ചുള്ള ധനമന്ത്രി ഡോ തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പത്തുകോടി മാനനഷ്ടക്കേസുമായി ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. തനിക്കെതിരെയുള്ള പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് വക്കീല്‍ നോട്ടീസ് പറയുന്നു. സോഷ്യല്‍മീഡിയയില്‍ തനിക്കും പാര്‍ട്ടിയ്ക്കും നേരെയുണ്ടായ ആക്ഷേപങ്ങളുമായി ബന്ധപ്പെട്ട് 11 കേസുകളുമായി മുന്നോട്ട് പോകാനാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.നഷ്ടപരിഹാര തുക ശബരിമല സമരത്തിന്റെ പേരില്‍ പോലീസ് വേട്ടയാടുന്നവരുടെ സംരക്ഷണത്തിന് ചെലവിടുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ദേശീയപാത വികസനത്തിന് വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ സ്ഥലം ഏറ്റെടുക്കുന്നതില്‍ സാവകാശം തേടി ശ്രീധരന്‍പിള്ളയ്ക്ക് സമരസമിതി നിവേദനം നല്‍കിയിരുന്നു. ഈ നിവേദനത്തിന് ഒപ്പം കേന്ദ്രത്തിന് അയച്ച കത്തില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സ്ഥലം ഏറ്റെടുക്കലിന് സാവകാശം നല്‍കണമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞതിനെതിരെയായിരുന്നു മന്ത്രിയുടെ പോസ്റ്റ്. പിള്ളയെ പൊതു ശത്രുവായി പ്രഖ്യാപിച്ച് സാമൂഹികമായി ബഹിഷ്‌കരിക്കണമെന്നായിരുന്നു തോമസ് ഐസകിന്റെ ആഹ്വാനം. 




കൂടുതല്‍വാര്‍ത്തകള്‍.