CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 50 Minutes 8 Seconds Ago
Breaking Now

ഇംഗ്ലണ്ടില്‍ ജനിച്ചിട്ടും ഇന്ത്യന്‍ വംശജനോട് സ്വന്തം നാട്ടിലേക്ക് പോകാന്‍ വെള്ളക്കാരന്റെ ആക്രോശം; വംശീയ വിവേചനത്തിന് എതിരെ മുന്‍ ബ്രിട്ടീഷ് എയര്‍വേസ് ഫസ്റ്റ് ക്ലാസ് സ്റ്റുവാര്‍ഡ് രംഗത്ത്; പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ ബിഎയ്ക്ക് വീഴ്ച

25000 പൗണ്ട് ഓഫര്‍ ചെയ്ത് ബിഎ വിടാന്‍ കഴിഞ്ഞ വര്‍ഷമാണ് കമ്പനി തന്നോട് ആവശ്യപ്പെട്ടതെന്ന് നിക് പറയുന്നു

ബ്രിട്ടനില്‍ പൗരത്വം ലഭിച്ചാല്‍ പിന്നെ ബ്രിട്ടീഷുകാരനായി. രൂപത്തിലും ഭാവത്തിലും സംസാരത്തിലും ബ്രിട്ടീഷ് രീതികള്‍ സ്വീകരിച്ച് പരകായപ്രവേശം നടത്താന്‍ ശ്രമിക്കുമ്പോഴും ഇതെല്ലാം എത്രത്തോളം ഗുണം ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇംഗ്ലണ്ടില്‍ ജനിച്ച് വളര്‍ന്നിട്ടും മുന്‍ ബ്രിട്ടീഷ് എയര്‍വേസ് ഫസ്റ്റ് ക്ലാസ് സ്റ്റുവാര്‍ഡ് നിക്ക് സിംഗിനെ പോലുള്ളവര്‍ പറയുന്നത് വര്‍ഷങ്ങള്‍ നീണ്ട വംശീയ വിവേചനത്തിന്റെ കഥകളാണ്. ജോലിക്കിടയില്‍ നേരിട്ട അപമാനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബ്രിട്ടീഷ് എയര്‍വേസ് വീഴ്ച വരുത്തിയെന്നാണ് അദ്ദേഹത്തിന്റെ പരാതി. 

ബിഎ പൈലറ്റിന്റെ വംശീയ അസഭ്യം മുതല്‍ നിന്റെ നാട്ടിലേക്ക് തിരിച്ച് പോണം എന്നൊക്കെയുള്ള വെള്ളക്കാരായ സ്റ്റുവാര്‍ഡിന്റെ വാക്കുകള്‍ക്ക് വരെ നിക് സിംഗ് ഇരയായി. വംശീയ വിവേചനം ചൂണ്ടിക്കാണിച്ച് ഇദ്ദേഹം എംപ്ലോയ്‌മെന്റ് ട്രിബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. ബിഎ സീനിയര്‍ മാനേജര്‍ മുതല്‍ ചീഫ് എക്‌സിക്യൂട്ടീവ് അലക്‌സ് ക്രൂസിന് വരെ പരാതി നല്‍കിയ ശേഷമാണ് നിക് സിംഗ് കേസുമായി മുന്നോട്ട് നീങ്ങിയത്. 

25000 പൗണ്ട് ഓഫര്‍ ചെയ്ത് ബിഎ വിടാന്‍ കഴിഞ്ഞ വര്‍ഷമാണ് കമ്പനി തന്നോട് ആവശ്യപ്പെട്ടതെന്ന് നിക് പറയുന്നു. ഇത് സ്വീകരിക്കാന്‍ തയ്യാറാകാതെ വന്നപ്പോള്‍ എയര്‍ലൈന്‍ ഇദ്ദേഹത്തെ പുറത്താക്കി. എന്നാല്‍ ഈ അവകാശവാദങ്ങള്‍ കമ്പനി നിഷേധിക്കുകയാണ്. 'ക്രിസ്മസിന് 4 ദിവസം മുന്‍പാണ് പുറത്താക്കിയത്. പണം നല്‍കി ഒത്തുതീര്‍പ്പാക്കാനായിരുന്നു അവരുടെ ശ്രമം. പക്ഷെ പൊതുജനം അറിയണം എന്താണ് നടക്കുന്നതെന്ന്. എനിക്ക് ഇതൊക്കെ അനുഭവിച്ച് മതിയായി', സിംഗ് ആരോപിക്കുന്നു. 

പരാതികള്‍ ബ്രിട്ടീഷ് എയര്‍വേസ് കാര്യമായി പരിഗണിക്കാതെ വന്നതോടെ തനിക്ക് നേരെ അതിക്രമം പതിവായെന്ന് ഇദ്ദേഹം പറഞ്ഞു. ഔഡി കാറില്‍ വരെ അസഭ്യം എഴുതിവെച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ബ്ലാക്ക് ഹിസ്റ്ററി മാസം ആചരിച്ച കമ്പനിയുടെ നിലപാട് കണ്ട് അത്ഭുതപ്പെട്ടാണ് സിംഗ് കേസുമായി മുന്നോട്ട് വന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.