നടി സമീറ റെഡ്ഡി തന്റെ ഗര്‍ഭ കാല ചിത്രങ്ങള്‍ ആരാധകരുമായി സ്ഥിരമായി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ താരം നിറവയറിലെടുത്ത ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തത് കഴിഞ്ഞദിവസമായിരുന്നു. പിന്നാലെ ത്രത്തിന് താഴെ ബോഡിഷെയിമിങ് കമന്റുമായി വിര്‍ശകരും നിറഞ്ഞു. എന്നാല്‍ ഇത്തരം ട്രോളുകളോ അധിക്ഷേപങ്ങളോ ഒന്നും തന്നെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയിപ്പോള്‍. നടി ഗര്‍ഭിണി ആയ ശേഷം സ്വാഭാവികമായും ശരീരഭാരം കൂടിയിരുന്നു. ഇതാണ് ചിത്രത്തിന് താഴെ വിമര്‍ശകര്‍ മോശം ഭാഷയില്‍ ചൂണ്ടിക്കാട്ടിയത്. ഇത്തരത്തില്‍ അധിക്ഷേപിച്ചവ!ര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സമീറ റെഡ്ഡി.
'ആഴമില്ലാത്തിടത്ത് നീന്തുന്നവര്‍ക്ക് അറിയാന്‍ പാകത്തിന് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്. ഞാനെന്റെ നിറവയര്‍ ആസ്വദിക്കുന്നതില്‍, അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്'. മറുപടിയായി സമീറ റെഡ്ഡി കുറിച്ചു. വ്യവസായിയായ ആകാഷ് വര്‍ധെയാണ് സമീറയെ വിവാഹം കഴിച്ചത്. 2014 ലാണ് ഇരുവരും വിവാഹിതരായത്. 2015 ല്‍ ഇവര്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചിരുന്നു.