CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 31 Minutes 20 Seconds Ago
Breaking Now

എ20 മോട്ടോര്‍വേ വെള്ളക്കെട്ടില്‍ കാണാതായി; സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ കനത്ത മഴ; റോഡുകളില്‍ വെള്ളപ്പൊക്കം; അടിയന്തര സാഹചര്യത്തില്‍ മാത്രം യാത്ര മതിയെന്ന് കെന്റ് പോലീസ്; കൂടുതല്‍ മഴ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഓഫീസ്

ജീവന് അപകടം എന്ന് സൂചന നല്‍കുന്ന ആംബര്‍ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്

ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് മത്സരം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ച മഴ കൂടുതല്‍ വ്യാപകമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. യുകെയുടെ സൗത്ത് ഈസ്റ്റ് ഭാഗങ്ങളെ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തില്‍ മുക്കിക്കൊണ്ടാണ് കനത്ത മഴ പടര്‍ന്നുപിടിക്കുന്നത്. എം20 മോട്ടോര്‍വേ വെള്ളപ്പൊക്കത്തില്‍ അപ്രത്യക്ഷമാകുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ വേഗത കുറച്ച് സഞ്ചരിക്കുകയാണ്. കൂടുതല്‍ കനത്ത മഴ തന്നെ ഇനിയും പ്രതീക്ഷിക്കാമെന്നാണ് മെറ്റ് ഓഫീസ് നല്‍കുന്ന മുന്നറിയിപ്പ്. 

അത്യാവശ്യ സാഹചര്യത്തില്‍ അല്ലാതെയുള്ള യാത്രകള്‍ ഒഴിവാക്കാനാണ് കെന്റ് പോലീസ് ഇപ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നിരവധി റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെയാണ് ഇത്. അപ്രതീക്ഷിതമായി എത്തിയ കാലാവസ്ഥ നിരവധി കാറുകളെ പെരുവഴിയില്‍ കുടുക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. തങ്ങളുടെ പ്രദേശത്ത് വെള്ളപ്പൊക്കം രൂക്ഷമായതിനെത്തുടര്‍ന്ന് നിരവധി കേസുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെന്ന് കെന്റ് ഫയര്‍ സര്‍വ്വീസ് വ്യക്തമാക്കി. 

എം20 ജംഗ്ഷന്‍ 1-2ല്‍ നദി കരകവിഞ്ഞ് ഒഴുകിയതോടെ പ്രദേശത്തെ മൂന്ന് ലെയിനുകളും വെള്ളത്തില്‍ മുങ്ങി. മഴ പെയ്തിട്ടും അതിവേഗത്തില്‍ സഞ്ചരിച്ചത് മൂലം പലയിടത്തും വാഹനാപകടങ്ങള്‍ നടന്നകായി സറേ റോഡ് പോലീസിംഗ് യൂണിറ്റ് വ്യക്തമാക്കി. എം25 ഇരുഭാഗത്തേക്കും അടച്ചിട്ടു, ജെ7 മുതല്‍ ജെ8 വരെയാണ് അടച്ചത്. ഒരു അപകടത്തില്‍ ലോറി മലക്കം മറിഞ്ഞ് ഗതാഗത തടസ്സം രൂപപ്പെടുകയായിരുന്നു. ഒരു മാസം പെയ്തിറങ്ങേണ്ട മഴയാണ് മണിക്കൂറുകള്‍ കൊണ്ട് പെയ്തതെന്നാണ് റിപ്പോര്‍ട്ട്. 

ജീവന് അപകടം എന്ന് സൂചന നല്‍കുന്ന ആംബര്‍ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. വീടുകളില്‍ വെള്ളം കയറാനും, ട്രെയിന്‍ റദ്ദാക്കല്‍, റോഡ് അടച്ചിടല്‍, പവര്‍കട്ട് എന്നിവയും പ്രതീക്ഷിക്കാം. ഇംഗ്ലണ്ടിലും, വെയില്‍സിലും ഇന്നും മഴ തുരുമെന്ന് അറിയിച്ചതോട ലോകകപ്പ് മത്സരങ്ങള്‍ തടസ്സപ്പെടുമെന്നാണ് ആശങ്ക. സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ചെറിയ മഴ പെയ്യുമെങ്കിലും പരമാവധി വെയില്‍ ലഭിക്കുമെന്ന് മെറ്റ് പറയുന്നു. ഈസ്റ്റേണ്‍ ഇംഗ്ലണ്ടുകാര്‍ വ്യാഴാഴ്ച വരെ യാത്രകളില്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.