CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 18 Seconds Ago
Breaking Now

ഇരട്ടക്കുട്ടികളെ വെള്ളത്തില്‍ മുക്കിക്കൊന്ന അമ്മയ്‌ക്കെതിരെ കൊലപാതകത്തിന് വിചാരണയില്ല; മക്കളെ കൊന്നത് താന്‍ തന്നെയെന്ന അമ്മയുടെ കുറ്റസമ്മതം പ്രോസിക്യൂഷന്‍ സ്വീകരിച്ചു; വിവാഹബന്ധം തകര്‍ന്നത് മാനസികമായി തകര്‍ത്തു

ജൂലൈ 26ന് കേസില്‍ വിധി പ്രസ്താവിക്കും

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27-ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് കെന്റിലെ എ299 താനറ്റ് വേയില്‍ ഒരു കാര്‍ ലോറിയില്‍ ഇടിച്ചുകയറി അപകടമുണ്ടാകുന്നത്. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി കാറിലുണ്ടായിരുന്ന സ്ത്രീയെ പുറത്തെടുത്തു. പക്ഷെ അപ്പോഴാണ് ആ സത്യാവസ്ഥ അവര്‍ തുറന്നുപറഞ്ഞത്. തന്നെ രക്ഷിക്കുന്നതിന് പകരം വെസ്റ്റ്‌വുഡിലെ വീട്ടില്‍ തന്റെ കുഞ്ഞുങ്ങള്‍ക്ക് എന്ത് സംഭവിച്ചെന്ന് നോക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. 

വിവരം ലഭിച്ചതോടെ വീട്ടിലേക്ക് കുതിച്ചെത്തിയ പോലീസ് വീട്ടില്‍ മരിക്കാറായ നിലയില്‍ രണ്ട് കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. പാരാമെഡിക്കുകള്‍ ജീവന്‍ രക്ഷിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഈ ഇരട്ടക്കുട്ടികള്‍ ആശുപത്രിയില്‍ മരിച്ചു. വിവാഹബന്ധം തകര്‍ന്നതോടെയാണ് താന്‍ മക്കളെ വെള്ളത്തില്‍ മുക്കിക്കൊന്നതെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഇവരുടെ അമ്മ സമാന്ത ഫോര്‍ഡ് വെളിപ്പെടുത്തുകയായിരുന്നു. 

23 മാസം പ്രായമായ ആണ്‍കുട്ടിയെയും, പെണ്‍കുഞ്ഞിനെയും കൊലപ്പെടുത്തിയെന്ന് സമ്മതിച്ച അമ്മയ്‌ക്കെതിരെ കേസില്‍ വിചാരണ വേണ്ടെന്നാണ് കോടതി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കൊലപാതകം 38-കാരിയായ യുവതി സമ്മതിച്ചതോടെയാണ് പ്രോസിക്യൂഷന്‍ ഇതിന് സമ്മതം മൂളിയത്. ഓള്‍ഡ് ബെയ്‌ലിയില്‍ എത്തിയ ഇവരുടെ ഭര്‍ത്താവ് സ്റ്റീവന്‍ പാടെ തകര്‍ന്ന നിലയിലാണ്. 

ഇദ്ദേഹത്തെ കൂടി ക്രൗണ്‍ പ്രോസിക്യൂഷന്‍ വിവരങ്ങള്‍ ബോധിപ്പിച്ചു. ഇതോടെയാണ് രണ്ട് കൊലപാതകങ്ങളില്‍ അമ്മയ്‌ക്കെതിരെ വിചാരണ വേണ്ടെന്ന് ക്രൗണ്‍ തീരുമാനിച്ചത്. ജൂലൈ 26ന് കേസില്‍ വിധി പ്രസ്താവിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.