CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 47 Seconds Ago
Breaking Now

മാമാങ്കത്തിന് തുടര്‍ ഭാഗങ്ങളുണ്ടാകുമോ ; മമ്മൂട്ടിയുടെ മറുപടിയിതാണ്

മമ്മൂട്ടി ചിത്രം മാമാങ്കത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തുടര്‍ ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിന് മമ്മുട്ടി നല്‍കുന്ന മറുപടിയിതാണ്. ''തുടര്‍ഭാഗങ്ങളെക്കുറിച്ച് ഇതുവരെ ആലോചനകളൊന്നും നടന്നിട്ടില്ലെന്നും എന്നാല്‍ അതിന് ഏറെ സാധ്യതകളുള്ള പ്ലോട്ട് ആണെന്നുമാണ് മമ്മൂട്ടിയുടെ മറുപടി. വിഷ്വല്‍ എഫക്ട്‌സ് കുറച്ച് മാത്രം ഉപയോഗിച്ചിരിക്കുന്ന ചിത്രം ദൃശ്യപരമായി ഗംഭാരമായിരിക്കുമെന്നും മമ്മൂട്ടിയുടെ വാഗ്ദാനം. 'വലിയ ദൃശ്യാനുഭവം ആയിരിക്കും മാമാങ്കം. റിയലിസ്റ്റിക്ക് വിഷ്വല്‍ എഫക്ട്‌സ്. അതും വളരെ മിനിമല്‍ ആയി. കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ഒക്കെ കുറവായിരിക്കും മാമാങ്കത്തില്‍. അതിനെ ഞങ്ങള്‍ അത്രയധികം ആശ്രയിക്കുന്നില്ല. മാമാങ്കത്തിനുവേണ്ടി വമ്പന്‍ സെറ്റാണ് നിര്‍മ്മിക്കപ്പെട്ടത്. പരമാവധി റിയാലിറ്റി കൊണ്ടുവരാന്‍ വേണ്ടിയാണ് ശ്രമിച്ചിട്ടുള്ളത്', മമ്മൂട്ടി പറഞ്ഞു.

ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമായാണ് 'മാമാങ്കം' ആദ്യം വാര്‍ത്തകളില്‍ എത്തിയത്. എന്നാല്‍ ഷൂട്ടിംഗ് ആരംഭിച്ച് മാസങ്ങള്‍ക്ക് ശേഷം നിര്‍മ്മാതാവുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് പിന്നാലെ സംവിധായകസ്ഥാനത്തുനിന്ന് അദ്ദേഹം പുറത്താക്കപ്പെടുകയായിരുന്നു. എം പത്മകുമാറാണ് തുടര്‍ന്ന് സംവിധായക സ്ഥാനത്തെത്തിയതും ചിത്രം പൂര്‍ത്തിയാക്കുന്നതും.

മമ്മൂട്ടി ആരാധകര്‍ക്കിടയിലും സിനിമാപ്രേമികള്‍ക്കാകെയും ഏറെ പ്രതീക്ഷയുള്ള കഥാപാത്രവും സിനിമയുമാണ് മാമാങ്കം. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.