CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 38 Minutes 38 Seconds Ago
Breaking Now

സാരിയുടുത്ത് വരണമെന്ന് പറഞ്ഞു.. വീട്ടിലെത്തിയപ്പോള്‍ മുറിയിലിരിക്കാമെന്ന് പറഞ്ഞു ; ചതിയെന്ന് മനസിലായതോടെ സ്ഥലം വിട്ടു ;ശാലു ശ്യാമു

വിജയ് ദേവരകൊണ്ടയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി നടി ശാലു ശ്യാമു. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ശാലു ശ്യാമു അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍ ആരോപണത്തില്‍ പേര് വെളിപ്പെടുത്താന്‍ നടി തയ്യാറായില്ല.

ഓഫീസല്ല, മറ്റൊരിടമാണെന്നും, ചിത്രത്തിന്റെ ഓഡിഷന് സാരിയുടുത്ത് വരാന്‍ എന്നോട് പറഞ്ഞിരുന്നു. അഡ്രസും പറഞ്ഞുതന്നു. സിനിമയില്‍ നല്ലൊരു കഥാപാത്രം കിട്ടണമെന്ന ആഗ്രഹത്തില്‍ അമ്മയെ വിളിച്ച് പറഞ്ഞ ശേഷമാണ് അങ്ങോട്ട് പോകാന്‍ ഇറങ്ങിയത്.   എന്നാല്‍ അവിടെ എത്തിയപ്പോള്‍ അത് അയാളുടെ വീടാണെന്ന് മനസിലായി. അവിടെ കുടുംബ ഫോട്ടോയെല്ലാം ഉണ്ടായിരുന്നു.  വീട്ടുകാരെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവരും പുറത്തുപയെന്ന് പറഞ്ഞു.

 ജ്യൂസ് കൊണ്ടുവന്ന് തന്നു. സിനിമയുമായി ബന്ധമില്ലാത്ത കാര്യങ്ങളായിരുന്നു കൂടുതലും അയാള്‍ സംസാരിച്ചുകൊണ്ടിരുന്നത്. ഇത് കേട്ട് ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. പിന്നീട് റൂമില്‍ എസിയുണ്ടെന്നും അങ്ങോട്ടിരിക്കാമെന്നും അയാള്‍ പറഞ്ഞു. ചതി മനസിലായപ്പോള്‍ ഞാന്‍ വീട്ടില്‍ നിന്ന് വിളിക്കുന്നതായി പറഞ്ഞ് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു, താരം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.