CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 52 Minutes 57 Seconds Ago
Breaking Now

സ്ത്രീകളെ കൊണ്ട് നഗ്നചിത്രങ്ങള്‍ അയപ്പിച്ചതിന് ജയിലില്‍ പോയ മുന്‍ നഴ്‌സ് വീണ്ടും പിടിയില്‍; ഇക്കുറി ശബ്ദമാറ്റ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മൂന്ന് സ്ത്രീകളെ കൂടി പറ്റിച്ചു; തട്ടിപ്പ് ജയിലില്‍ നിന്നിറങ്ങി മാസങ്ങള്‍ക്കകം

മുന്‍ ക്രോസ്ഹൗസ് ഹോസ്പിറ്റല്‍ നഴ്‌സ് ഇരകളെ ലൈംഗികമായ സംഭാഷണത്തിലേക്ക് നയിച്ചാണ് കാര്യങ്ങള്‍ നടപ്പാക്കിയത്

ഓണ്‍ലൈനില്‍ പുരുഷനായി വേഷമിട്ട് സ്ത്രീകളെ പറ്റിച്ച് നഗ്നചിത്രങ്ങള്‍ അയപ്പിച്ച മുന്‍ നഴ്‌സ് വീണ്ടും ജയിലില്‍. ജയിലില്‍ നിന്നും പുറത്തിറങ്ങി മാസങ്ങള്‍ക്കുള്ളില്‍ പഴയ പണി ആവര്‍ത്തിച്ചതോടെയാണ് 28-കാരി അഡേല്‍ റിനി വീണ്ടും പിടിയിലായത്. മൂന്ന് സ്ത്രീകളെയാണ് ഇക്കുറി ഇവര്‍ ലക്ഷ്യംവെച്ചത്. ശബ്ദമാറ്റ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തന്റെ ശബ്ദം പുരുഷന്റേതാക്കി മാറ്റിക്കൊണ്ടാമ് റിനി പഴയ പണിക്കിറങ്ങിയത്. 

എയ്ഷയര്‍ കില്‍മാനോര്‍ക്ക് സ്വദേശിനിയായ റിനി നാല് പുരുഷന്‍മാരുടെ പേരുകളിലാണ് 18 ദിവസത്തോളം ഇരകളെ പറ്റിച്ചത്. ഈ സമയം കൊണ്ട് സ്ത്രീകളുടെ വ്യക്തിഗത വിവരങ്ങളും, ചിത്രങ്ങളും ടിന്‍ഡര്‍, ഇന്‍സ്റ്റാഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ ആപ്പ് വഴി കൈക്കലാക്കാനും ഇവര്‍ക്ക് സാധിച്ചു. പുരുഷ അഭിഭാഷകനെന്ന വ്യാജേന രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയുടെ വീഡിയോയും ഇവര്‍ വാങ്ങിയെടുത്തു. 

തന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ റിനി കോടതിയില്‍ സമ്മതിച്ചു. കേസില്‍ കില്‍മാര്‍നോക് ഷെരീഫ് കോടതി വിധി മാറ്റിവെച്ചു. സമാനമായ കേസില്‍ 10 മാസം ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങി മൂന്ന് മാസം തികയുമ്പോഴായിരുന്നു പുതിയ കേസുകള്‍. വ്യാജ പ്രൊഫൈലില്‍ നിന്നും ഞെട്ടിക്കുന്ന തരത്തില്‍ കോളുകള്‍ ലഭിച്ചതോടെയാണ് ഒരു യുവതിക്ക് സംശയം തോന്നിയത്. 

ഡാന്‍ എന്ന പേരില്‍ ഒരു അഭിഭാഷകന്‍ ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് പോലീസില്‍ വിവരം അറിയിച്ചത്. മുന്‍ ക്രോസ്ഹൗസ് ഹോസ്പിറ്റല്‍ നഴ്‌സ് ഇരകളെ ലൈംഗികമായ സംഭാഷണത്തിലേക്ക് നയിച്ചാണ് കാര്യങ്ങള്‍ നടപ്പാക്കിയത്. 




കൂടുതല്‍വാര്‍ത്തകള്‍.