CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 16 Minutes 30 Seconds Ago
Breaking Now

ഇതൊരു സൂപ്പര്‍ ഡാഡ് തന്നെ! വൈകല്യമുള്ള കുഞ്ഞുങ്ങളെ ദത്തെടുത്ത് സ്‌നേഹിച്ച് വളര്‍ത്തുന്ന ഒരു പിതാവ്; ഒരു കുഞ്ഞിന്റെ പിതാവായി തുടങ്ങിയ ആ മനുഷ്യന്‍ അഞ്ചാമത്തെ കുഞ്ഞിനെയും ദത്തെടുത്തു; ആ മനസ്സിന് ലോകത്തിന്റെ കൈയടി

പത്ത് വര്‍ഷം കൊണ്ടാണ് സിംഗിള്‍ പിതാവായ ഇദ്ദേഹം അഞ്ച് മക്കളെ ദത്തെടുത്തത്.

ദത്തെടുക്കുക എന്ന് പറയുന്നത് തന്നെ മാനസികമായി ഏറെ ഒരുക്കം ആവശ്യമുള്ള ഒരു കാര്യമാണ്. നിറവും, ഭംഗിയും, വീട്ടുകാരെ പോലെ ഇരിക്കുന്ന കുഞ്ഞ് വേണം തുടങ്ങിയ നൂറുകൂട്ടം ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചാണ് പലരും ദത്തെടുക്കാന്‍ തയ്യാറാകുന്നത്. തൊലി കറുത്ത കുട്ടികളെ ദത്തെടുക്കാന്‍ തന്നെ താല്‍പര്യമില്ലാത്ത ലോകത്ത് വൈകല്യങ്ങളുള്ള കുട്ടികളെ ദത്തെടുക്കാന്‍ തയ്യാറാകുന്ന ഒരു പിതാവ് ലോകത്തിന് തന്നെ അത്ഭുതമായി മാറിയാല്‍ തെല്ലും അത്ഭുതപ്പെടേണ്ടതില്ലല്ലോ!

ഇക്കുറി ഫാദേഴ്‌സ് ഡേയ്ക്ക് ഇത്തരത്തില്‍ വൈകല്യമുള്ള അഞ്ചാമത്തെ കുട്ടിക്ക് കൂടി പിതാവായി മാറിക്കൊണ്ടാണ് വെസ്റ്റ് യോര്‍ക്ക്ഷയര്‍ ഹഡേഴ്‌സ്ഫീല്‍ഡില്‍ നിന്നുമുള്ള 35കാരന്‍ ബെന്‍ കാര്‍പെന്റര്‍ സൂപ്പര്‍ ഡാഡ് എന്ന വിശേഷണം ഏറ്റുവാങ്ങുന്നത്. 21ാം വയസ്സില്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ ആഗ്രഹിച്ച വ്യക്തിയാണ് ഇപ്പോള്‍ അഞ്ച് മക്കള്‍ക്ക് പിതാവായി മാറിയത്. ഇദ്ദേഹത്തിന്റെ അഞ്ച് മക്കളും വൈകല്യങ്ങളോടെ പിറന്നവരാണെന്നതാണ് ഇതില്‍ ശ്രദ്ധേയം. 

പത്ത് വര്‍ഷം കൊണ്ടാണ് സിംഗിള്‍ പിതാവായ ഇദ്ദേഹം അഞ്ച് മക്കളെ ദത്തെടുത്തത്. മകന്‍ നോവയുടെ ദത്തെടുക്കല്‍ കൂടി സ്ഥിരീകരിച്ച് കൊണ്ടാണ് ആ പട്ടിക പൂര്‍ത്തിയാക്കിയത്. കൊര്‍ണേലിയ ഡെ ലാംഗെ സിന്‍ഡ്രോം എന്ന ജനിതക പ്രശ്‌നം ബാധിച്ച കുട്ടിയാണ് നോവ. ഇനിയിപ്പോള്‍ അഞ്ച് മക്കളെ കൊണ്ട് തൃപ്തിപ്പെടുന്ന പ്രശ്‌നമില്ലെന്നാണ് ബെന്‍ കാര്‍പെന്ററുടെ പ്രതികരണം. വൈകല്യങ്ങളുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജോലി ചെയ്തിരുന്ന ബെന്‍ ഇപ്പോള്‍ ഫുള്‍ ടൈം ഫാദറിന്റെ റോളിലാണ്. 

ഒറ്റയാനായതിനാല്‍ ദത്തെടുക്കാന്‍ അനുവദിക്കുമോയെന്നായിരുന്നു ആദ്യത്തെ ആശങ്ക. വൈകല്യമുള്ള കുട്ടികളെ പരിപാലിച്ച് പരിചയമുള്ളതിനാല്‍ ഇങ്ങനൊരു കുട്ടി വേണമെന്ന് തന്നെ ഉറപ്പിച്ചു ഒരു ലോക്കല്‍ അഡോപ്ഷന്റെ പരസ്യം കണ്ടാണ് ആദ്യത്തെ കുഞ്ഞിന്റെ പിതാവായത്. ഓട്ടിസമുള്ള ജാക്ക്, പിയെറി റോബിന്‍ സിന്‍ഡ്രോമുള്ള റൂബി, കേള്‍വിശക്തിയില്ലാത്ത ലിലി, ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച ജോസഫ് എന്നിവരാണ് ഈ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍. ഇവരുടെ കുഞ്ഞ് അനുജനായാണ് നോവയുടെ വരവ്.  

 




കൂടുതല്‍വാര്‍ത്തകള്‍.