CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 3 Minutes 13 Seconds Ago
Breaking Now

ബര്‍മിംഗ്ഹാമില്‍ ഏറെ പാടുപെട്ട് 250,000 പൗണ്ടിന്റെ സ്വപ്‌നഭവനം വാങ്ങി ദമ്പതികള്‍; പിന്നീട് തിരിച്ചറിഞ്ഞു ഞെട്ടിക്കുന്ന അബദ്ധം; വീട്ടിലെ ഇടുങ്ങിയ ഡ്രൈവ്‌വേയില്‍ കാറിലെത്തി ഡോര്‍ തുറന്ന് പുറത്തിറങ്ങാന്‍ കഴിയില്ല; 7 മാസം കഴിഞ്ഞിട്ടും മാറ്റം വരുത്താന്‍ കഴിയാതെ ദമ്പതികള്‍ കുഴപ്പത്തില്‍

ഡ്രൈവ് ഉപയോഗിക്കാന്‍ കഴിയാത്തത് മൂലം ഇവരുടെ കൈയിലുണ്ടായിരുന്ന ടൊയോട്ട യാരിസ് ഇവര്‍ക്ക് വില്‍ക്കേണ്ടി വന്നു

ബ്രിട്ടനില്‍ ഒരു ഭവനം, നാട്ടുകാര്‍ക്ക് പോലും കൈയെത്തിപ്പിടിക്കാന്‍ ബുദ്ധിമുട്ടുള്ള ആ സ്വപ്‌നത്തിലേക്ക് ഒരുപാട് അധ്വാനിച്ചാണ് കുടിയേറ്റക്കാര്‍ എത്തിച്ചേരുന്നത്. സ്വന്തം വീട്ടില്‍ സന്തോഷമുള്ള ജീവിതം കൊതിച്ച് ആഗ്രഹത്തോടെ കാറില്‍ എത്തുമ്പോള്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ വന്നാലോ? സംഗതി ഡോറിന്റെ കുഴപ്പം കൊണ്ടാണെന്ന് കരുതല്ലേ, ഈ ദമ്പതികള്‍ വാങ്ങിയ സ്വപ്‌നഭവനത്തിന്റെ ഡ്രൈവ്‌വേ തീരെ ഇടുങ്ങിപ്പോയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. 

നോര്‍ത്ത് വെസ്റ്റ് ബര്‍മിംഗ്ഹാമിലെ ഗ്രേറ്റ് ബാറിലാണ് കഴിഞ്ഞ നവംബറില്‍ 250,000 പൗണ്ട് ചെലവാക്കി 43-കാരി സൈക്ക അലിയും ഭര്‍ത്താവ് മുവാസമും മൂന്ന് ബെഡ് വീട് വാങ്ങുന്നത്. എന്നാല്‍ ഏഴ് മാസക്കാലമായിട്ടും പുതുതായി പണിത വീട്ടിലേക്ക് കാറില്‍ ചെന്നിറങ്ങാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. ഇവരുടെ ബിഎംഡബ്യു കാര്‍ ഡ്രൈവ്‌വേയില്‍ പാര്‍ക്ക് ചെയ്താല്‍ ഡോര്‍ തുറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ ഇടം. 

ഇവരുടെ അയല്‍ക്കാരായ സെനാ, പോള്‍ ദമ്പതികളും ഇതേ അവസ്ഥയിലൂടെ കടന്നുപോകുകയാണ്. 8 അടി വീതിയുള്ള ഡ്രൈവില്‍ ബിഎംഡബ്യു നിര്‍ത്തി ഡോര്‍ തുറന്നാല്‍ അയല്‍വാസിയുടെ പ്രോപ്പര്‍ട്ടിയിലെ ലോ വാളില്‍ ചെന്നിടിക്കും. ഡ്രൈവ് ഉപയോഗിക്കാന്‍ കഴിയാത്തത് മൂലം ഇവരുടെ കൈയിലുണ്ടായിരുന്ന ടൊയോട്ട യാരിസ് ഇവര്‍ക്ക് വില്‍ക്കേണ്ടിയും വന്നു. സ്വപ്‌ന ഭവനം ദുരിതത്തിലേക്ക് വഴിതെളിച്ച അവസ്ഥയാണെന്ന് സെയില്‍സ്മാനായ മുവാസം പറയുന്നു. വാടക വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മാറുന്നതിന്റെ സന്തോഷമാണ് ഇതുമൂലം ഇല്ലാതായത്. 

ഡെവലപ്പര്‍മാരായ ടെയ്‌ലര്‍ വിംപെയാണ് എസ്റ്റേറ്റ് നടത്തുന്നത്. കുടുംബത്തിന് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച ഇവര്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് വ്യക്തമാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.