CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 50 Minutes 7 Seconds Ago
Breaking Now

തിങ്കളാഴ്ച കനത്ത മഴ; ഒരു മാസം കൊണ്ട് പെയ്യേണ്ട മഴ ഒരു ദിവസം പെയ്തിറങ്ങും; ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലും വെള്ളപ്പൊക്ക മുന്നറിയിപ്പ്; ആഴ്ചാവസാനം സ്ഥിഗതികള്‍ മാറിമറിയും

ഇംഗ്ലണ്ടില്‍ 50എംഎം, സ്‌കോട്ട്‌ലണ്ടില്‍ 100എംഎം വരെ മഴയുമാണ് പെയ്തിറങ്ങുക

ഞായറാഴ്ച കണ്ട വെയില്‍ തിങ്കളാഴ്ച അപ്രത്യക്ഷമാകുമെന്ന് കാലാവസ്ഥാ പ്രവചനം. തിങ്കളാഴ്ച ദിവസം ബ്രിട്ടനെ കാത്തിരിക്കുന്നത് അതിരൂക്ഷമായ മഴയാണ്. രാജ്യത്തിന്റെ ഭൂരിഭാഗം ഇടങ്ങള്‍ക്കും ഇതുമൂലം വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു മാസം കൊണ്ട് പെയ്യേണ്ട മഴയാണ് ഒരൊറ്റ ദിവസം കൊണ്ട് ഭൂമിയില്‍ വന്നുപതിക്കുക. ചില ഇടങ്ങളില്‍ 60 മണിക്കൂര്‍ നീളുന്ന കാറ്റും, മഴയും, ഇടിമിന്നലുമാണ് പ്രതീക്ഷിക്കുന്നത്. 

ഇതിന് ശേഷമുള്ള ആഴ്ച ജൂണ്‍ മാസത്തിലെ റെക്കോര്‍ഡ് ചൂട് കവച്ചുവെയ്ക്കുമെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. ജൂണിലെ 35 സെല്‍ഷ്യസ് ചൂടിനെ മറികടക്കാന്‍ ബ്രിട്ടനെ സഹായിക്കുന്നത് 2000 മൈല്‍ നീളുന്ന ആഫ്രിക്കന്‍ കാറ്റാണ്. ഇത് യൂറോപ്പില്‍ ഒട്ടാകെ ചൂടുകാറ്റിന് കാരണമാക്കും. ചൊവ്വാഴ്ചയ്ക്ക് ശേഷം ചൂടന്‍ സമ്മര്‍ ബ്രിട്ടനിലെത്തുമെന്നാണ് മെറ്റ് ഓഫീസ് പ്രവചനം. 

ഈ വര്‍ഷം ജൂണ്‍ 2-ന് നോര്‍ഫോക്കിലെ വെയ്‌ബോണില്‍ രേഖപ്പെടുത്തിയ 28.8 സെല്‍ഷ്യസാണ് 2019ലെ ഉയര്‍ന്ന താപനില. ഈ ആഴ്ചയിലെ ചൂട് ഈ റെക്കോര്‍ഡും മറികടക്കാനും സാധ്യതയുണ്ട്. ഇതോടെ വര്‍ഷത്തിലെ ആദ്യത്തെ ഗവണ്‍മെന്റ് ഹീറ്റ് മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ആശുപത്രികള്‍ക്കും ഇക്കാര്യത്തില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. അഡ്മിഷനുകളുടെ എണ്ണം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. ഒപ്പം രോഗാവസ്ഥയിലുള്ളവരെയും, പ്രായമായവരെയും ദിവസേന ബന്ധപ്പെടാന്‍ ഹെല്‍ത്ത്, സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. 

ചൊവ്വാഴ്ച വരെയാണ് കനത്ത മഴയ്ക്കും, വെള്ളപ്പൊക്കത്തിനും സാധ്യത പറയുന്നത്. ഇംഗ്ലണ്ടില്‍ 50എംഎം, സ്‌കോട്ട്‌ലണ്ടില്‍ 100എംഎം വരെ മഴയുമാണ് പെയ്തിറങ്ങുക. ഒരു മാസം കൊണ്ട് പെയ്യേണ്ട മഴയാണ് ഈ വിധം ഒറ്റ ദിവസത്തില്‍ പെയ്യുക.  




കൂടുതല്‍വാര്‍ത്തകള്‍.