ശുഭരാത്രി എന്ന ദിലീപ് ചിത്രം തിയറ്ററില്‍ മികച്ച പ്രതികരണം നേടുകയാണ്. ഈ സിനിമ കണ്ടവരുടെ പ്രതികരണത്തെ കുറിച്ച് നടന്‍ ദിലീപ് പറയുന്നതിങ്ങനെയാണ്.
''സിനിമയെ കുറിച്ച് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അറിയാതെ കണ്ണു നിറഞ്ഞു പോകുന്നതായി പലരും പറഞ്ഞു. സ്‌നേഹബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായതു കൊണ്ടാകണം കഥാപാത്രങ്ങള്‍ എളുപ്പത്തില്‍ പ്രേക്ഷകരുമായി ചേര്‍ന്നു നില്‍ക്കുന്നത്. ഈ കഥയില്‍ ഞാനുമുണ്ട് എന്നൊരു ചിന്തയാണ് പലര്‍ക്കും സിനിമ ഇഷ്ടപ്പെടാന്‍ കാരണമായതെന്ന് അറിയുന്നു. ശരിയായ മനുഷ്യരെ ചൂണ്ടിക്കാണിക്കുന്ന സിനിമയാണ് ശുഭരാത്രി. സത്യം, നീതി ഇവയെല്ലാം കുറച്ച് വൈകിയാലും ജയിക്കുമെന്ന സന്ദേശം. ജീവിതത്തില്‍ നാം ചെയ്യുന്ന നല്ലതും ചീത്തയുമെല്ലാം കറങ്ങിത്തിരിഞ്ഞ് നമ്മളിലേക്കു തന്നെ തിരിച്ചുവരുമെന്ന പാഠമാണ് ചിത്രം നല്‍കുന്നത്.
ചിത്രത്തിന്റേതായി നേരത്തെ ഇറങ്ങിയ പോസ്റ്ററുകളും ടീസറും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട 14 വര്‍ഷത്തോളമായി അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന നാദിര്‍ഷ വീണ്ടും നടനായി വേഷമിട്ടു, ഈ ചിത്രത്തില്‍.