
















മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ സിനിമയാണ് പേട്രിയറ്റ്. 19 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍.
സര്‍പ്രൈസുകള്‍ ഉള്ള ഒരു കൊമേഴ്‌സ്യല്‍ സിനിമ ആണ് പേട്രിയറ്റ് എന്നും സിനിമയില്‍ ഫാന്‍ മോമെന്റുകള്‍ ഉറപ്പായും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
'ഒരുപാട് സര്‍പ്രൈസുകള്‍ ഉള്ള സിനിമയാണ് പേട്രിയറ്റ്. ഒരു കൊമേഴ്‌സ്യല്‍ സിനിമയായിട്ട് തന്നെയാണ് ഞാന്‍ അതിനെ കാണുന്നത്. എഴുതിവന്നപ്പോള്‍ ഇത് മമ്മൂക്കയോട് പറയാം എന്ന് തോന്നിപ്പോയ കഥയാണ് പേട്രിയറ്റിന്റേത്. അത് കഴിഞ്ഞാണ് ഈ സിനിമ വളര്‍ന്നത്. പിന്നെയാണ് ഫഹദും ചാക്കോച്ചനും ലാല്‍ സാറും ഒക്കെ അതിലേക്ക് വരുന്നത്. എന്നാല്‍ കഴിയുന്ന രീതിയില്‍, ഒരു കൊമേര്‍ഷ്യല്‍ സിനിമ അവതരിപ്പിക്കാന്‍ പറ്റുന്ന ചെയ്തിട്ടുണ്ട് ,അതിനകത്ത് ഒരു പുതിയ ലാംഗ്വേജ് ഞാന്‍ ട്രൈ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഒരു യൂണിക് ഫാക്ടര്‍ സിനിമയിലുണ്ടാകും മാത്രമല്ല പൊളിറ്റിക്കല്‍ കൂടിയാണ് ചിത്രം. ഫാന്‍ മോമെന്റുകള്‍ തീര്‍ച്ചയായും സിനിമയില്‍ ഉണ്ട്. പത്ത് ദിവസത്തോളം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്', മഹേഷ് നാരായണന്‍ പറഞ്ഞു.
ഏപ്രില്‍ 23 നാണ് ആഗോളതലത്തില്‍ പേട്രിയറ്റ് റിലീസിന് എത്തുന്നത്.