
















അബ്രഹാം ഓസ്ലര്‍ എന്ന സിനിമയ്ക്ക് ശേഷം ജയറാം നായകനായി എത്തുന്ന പുതിയ സിനിമയാണ് 'ആശകള്‍ ആയിരം'. കാളിദാസ് ജയറാമും സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകള്‍ ഒരുക്കിയ ജി പ്രജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ട്രെയ്ലര്‍ പുറത്തുവന്നു.
ഒരു പക്കാ ഫാമിലി കോമഡി ഡ്രാമയാകും സിനിമയെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ഒരു അച്ഛനും മകനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് സിനിമയുടെ പ്രധാന ഇതിവൃത്തമെന്ന സൂചനയും ട്രെയ്ലര്‍ നല്‍കുന്നുണ്ട്. ഫെബ്രുവരി ആറിന് സിനിമ പുറത്തിറങ്ങും. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ചിത്രം ജയറാമിന്റെ കംബാക്ക് ആകുമെന്നാണ് പ്രതീക്ഷ. 2018 എന്ന ഇന്‍ഡിസ്ട്രി ഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് തിരക്കഥയൊരുക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്റ്ററും ജൂഡ് ആന്തണി തന്നെയാണ്. ജൂഡിനൊപ്പം അരവിന്ദ് രാജേന്ദ്രനും സിനിമയുടെ തിരക്കഥയില്‍ പങ്കാളിയാണ്. ആശ ശരത്തും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ ഇഷാനി കൃഷ്ണകുമാറുമാണ് സിനിമയിലെ മറ്റു താരങ്ങള്‍.