
















മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് കളങ്കാവല്‍. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റ് കൂടിയാണ് ഈ ചിത്രം. ആഗോള കളക്ഷന്‍ 83 കോടിയാണ് ചിത്രം പിന്നിട്ടത്. ചിത്രത്തില്‍ രജിഷ വിജയനും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് മനസുതുറക്കുകയാണ് രജിഷ.
മമ്മൂട്ടി കഥാപാത്രമായി മാറുന്നത് അറിയാന്‍ കഴിയില്ലെന്നും അത്രയ്ക്കും സ്മൂത്ത് ആണ് ആ സ്വിച്ച് എന്നും രജിഷ പറയുന്നു. 'കഥാപാത്രമായി മാറുന്നത് അറിയാന്‍ പറ്റുന്നില്ല എന്നതാണ് മമ്മൂക്കയില്‍ നിന്നും ലഭിച്ച ഏറ്റവും വലിയ പാഠം. പല അഭിനേതാക്കളും കഥാപാത്രമായി സ്വിച്ച് ചെയ്യുമ്പോള്‍ നമുക്ക് മനസിലാകും, എവിടെയെങ്കിലും ഒരു റിയാക്ഷന്‍ അവിടെ സംഭവിക്കും. പക്ഷെ ഇത് വളരെ സ്മൂത്ത് ആയി എപ്പോള്‍ മമ്മൂക്കയില്‍ നിന്ന് സ്റ്റാന്‍ലി ദാസ് ആയി എന്ന് ഞാന്‍ പോലും അറിഞ്ഞില്ല. അത്രയും നേരം മമ്മൂക്കയുമായി സംസാരിച്ചിരുന്ന് പെട്ടെന്ന് അദ്ദേഹം കഥാപാത്രമായി മാറി. എന്നെ സംബന്ധിച്ച് അത് കാണാന്‍ കഴിയുക അവിടെ ഒരു ഫ്രെയിമില്‍ എങ്കിലും നില്‍ക്കാന്‍ പറ്റുക എന്നത് തന്നെ ആയിരുന്നു എന്നെ എക്‌സൈറ്റ് ചെയ്യിച്ചത്', രജിഷയുടെ വാക്കുകള്‍.
ചിത്രത്തില്‍ സ്റ്റാന്‍ലി ദാസ് എന്ന വില്ലനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തിന് വലിയ കയ്യടികളാണ് ലഭിച്ചത്. വിനായകന്‍ ആണ് സിനിമയിലെ നായകന്‍.