CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 25 Minutes 13 Seconds Ago
Breaking Now

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പോകുന്ന വനിതകള്‍ സൂക്ഷിക്കുക! സ്ത്രീകളുടെ ശരീരത്തില്‍ കടന്നുപിടിക്കലും, അനാവശ്യ തട്ടലും മുട്ടലും പതിവ് പരിപാടി; മിണ്ടാതെ ഇരുന്നാല്‍ ജോലി പോകാതെ രക്ഷപ്പെടും; ലൈംഗിക അതിക്രമങ്ങള്‍ ഞെട്ടിക്കുന്ന തോതില്‍!

നേരിടുന്ന അപമാനങ്ങള്‍ തുറന്നുപറഞ്ഞാല്‍ കാര്യങ്ങള്‍ ആത്മഹത്യാപരമാകുമെന്നും അന്വേഷണത്തില്‍ കണ്ടെത്തി

പാര്‍ലമെന്റിലെ ലൈംഗിക അതിക്രമങ്ങള്‍ ഞെട്ടിക്കുന്ന തോതില്‍ അനിവാര്യമായ അപകടമായി വളര്‍ന്നതായി റിപ്പോര്‍ട്ട്. യുവ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകാതെ പിടിച്ചുനില്‍ക്കണമെങ്കില്‍ ഈ അക്രമണങ്ങളില്‍ നിശബ്ദത പാലിക്കാതെ മറ്റ് വഴികളില്ലെന്നും ഞെട്ടിക്കുന്ന പഠനം പറയുന്നു. എംപിമാരുടെ ജീവനക്കാര്‍ സഹിക്കാന്‍ കഴിയാത്ത തരത്തിലുള്ള പരിഹാസങ്ങളും, അപമാനവുമാണ് നേരിടുന്നതെന്നാണ് ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചത്. 

അനുവാദമില്ലാതെ ശരീരത്തില്‍ കടന്നുപിടിക്കലും, അനാവശ്യമായ സ്പര്‍ശനങ്ങളും ഉള്‍പ്പെടെയുള്ള ലൈംഗികമായ രീതിയിലുള്ള അപമാനങ്ങള്‍ പതിവായി നേരിടുന്നു. അടുത്തിടെ ഈ പ്രശ്‌നം നേരിടാന്‍ കോമണ്‍സ് അധികൃതര്‍ സ്വീകരിച്ച നടപടികള്‍ പര്യാപ്തമല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു. പലപ്പോഴും എംപിമാരുടെ വേലക്കാരെ പോലെയാണ് ജീവനക്കാര്‍ പരിഗണിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ കുട്ടികളെയും, വളര്‍ത്തുമൃഗങ്ങളെയും, സ്വകാര്യ ആവശ്യങ്ങളും വരെ കൈകാര്യം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. 

തങ്ങള്‍ നേരിടുന്ന അപമാനങ്ങള്‍ തുറന്നുപറഞ്ഞാല്‍ കാര്യങ്ങള്‍ ആത്മഹത്യാപരമാകുമെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പഴയ കാലത്തെ ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ളവയുമായി മുന്നോട്ട് വരാന്‍ കഴിയുന്ന തരത്തില്‍ നിലവിലെ രീതി പരിഷ്‌കരിക്കണം. നിലവില്‍ 2017 ജൂലൈയ്ക്ക് ശേഷമുള്ള സംഭവങ്ങളില്‍ മാത്രമാണ് പരാതി നല്‍കാന്‍ സാധിക്കുക. എന്നാല്‍ ഈ തീയതി അവസാനിപ്പിക്കണമെന്ന് ജെമ്മാ വൈറ്റ് ക്യുസി പുതിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. 

പാര്‍ലമെന്റില്‍ ജോലി ചെയ്യുന്നതിലെ ദുരിതം വരച്ചിടുന്ന തെളിവുകള്‍ ചില വനിതാ ജീവനക്കാര്‍ നല്‍കിയതോടെ റിപ്പോര്‍ട്ട് വെസ്റ്റ്മിന്‍സ്റ്ററില്‍ ഞെട്ടല്‍ പരത്തും. രാഷ്ട്രീയ ജോലികള്‍ ലഭിക്കാന്‍ ആരെയാണ് പരിചയം, ആര്‍ക്കൊപ്പം ജോലി ചെയ്യുന്നുവെന്ന കാര്യങ്ങള്‍ പ്രധാനമായതിനാല്‍ ഇത്തരം ലൈംഗിക അതിക്രമങ്ങള്‍ തുടരുമെന്ന് അന്വേഷണത്തില്‍ ഒരു വ്യക്തി പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ തങ്ങളുടെ ആത്മവിശ്വാസം തകര്‍ത്ത് സ്വയം ഇല്ലാതാകുന്ന അവസ്ഥ ഉളവാക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.