CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 35 Minutes 18 Seconds Ago
Breaking Now

ദൈവമേ എനിക്കെന്റെ കുഞ്ഞ് മകളെ തിരിച്ച് തരാമോ? കുടുംബ ഫാമിലുണ്ടായ അപകടത്തില്‍ 15-കാരിയായ മകള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഹൃദയം തകര്‍ന്ന പിതാവിന്റെ വാക്കുകള്‍; മരിച്ചത് കോടീശ്വര ഫിനാന്‍ഷ്യര്‍ ബെന്‍ ഗോള്‍ഡ്‌സ്മിത്തിന്റെ മകള്‍

മകള്‍ കൊല്ലപ്പെട്ടതോടെ ഗോള്‍ഡ്‌സ്മിത്തും, മുന്‍ ഭാര്യയും മാനസികമായി തകര്‍ന്ന നിലയിലാണ്

സ്‌നേഹിച്ച് വളര്‍ത്തുന്ന മക്കള്‍ ഒരും ദിവസം ഈ ലോകം വിട്ടകന്ന് പോകുമെന്ന് ഒരു മാതാപിതാക്കളും ചിന്തിക്കില്ല. ഒരു സുപ്രഭാതത്തില്‍ അങ്ങിനെ സംഭവിക്കുമ്പോള്‍ ലോകം പിളര്‍ന്ന് ഭൂമിക്ക് അടിയിലേക്ക് പോകുന്ന അവസ്ഥയാകും രക്ഷിതാക്കള്‍ക്ക്. കോടീശ്വരനായ ഫിനാന്‍ഷ്യര്‍ ബെന്‍ ഗോള്‍ഡ്‌സ്മിത്തും കുടുംബവും ഇപ്പോള്‍ ഈ അവസ്ഥയിലാണ്. തിങ്കളാഴ്ച ഇവരുടെ കുടുംബ ഫാമിലുണ്ടായ അപകടത്തില്‍ ഇദ്ദേഹത്തിന്റെ 15-കാരിയായ മകള്‍ കൊല്ലപ്പെട്ടിരുന്നു. 

തന്റെ കുഞ്ഞ് മകളെ തിരിച്ച് തരണമെന്ന് ദൈവത്തോട് അപേക്ഷിച്ച് കൊണ്ടാണ് ബെന്‍ ട്വിറ്ററില്‍ സന്ദേശം കുറിച്ചത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സോമര്‍സെറ്റ് ഗ്രാമത്തിലെ നോര്‍ത്ത് ബ്രൂഹാമിലെ ഗോള്‍ഡ്‌സ്മിത്തിന്റെ വീട്ടിലേക്ക് ആംബുലന്‍സ് ടീമിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൂത്ത മകള്‍ 15-കാരി ഐറിസ് അനാബെല്‍ ഒരു അപകടത്തില്‍ പെട്ടതോടെയായിരുന്നു ഇത്. 

'പ്രിയപ്പെട്ട ദൈവമേ, എന്റെ സുന്ദരിയായ ബുദ്ധിമതിയായ, ദയാവായ്പുള്ള കുഞ്ഞ് മകളെ തിരിച്ച് തരണമേ. ഇതിന് സാധിച്ചില്ലെങ്കില്‍ അവളെ കൂടുതല്‍ പരിചരിക്കണം. അവളെ ഞാന്‍ ഏറെ സ്‌നേഹിക്കുന്നു, ഏറെ അഭിമാനിക്കുന്നു. വേദന പറയാന്‍ കഴിയാത്തതാണ്', ഗോള്‍ഡ്‌സ്മിത്ത് കുറിച്ചു. 

ക്വാഡ് ബൈക്ക് അപകടത്തില്‍ മകള്‍ കൊല്ലപ്പെട്ടതോടെ ഗോള്‍ഡ്‌സ്മിത്തും, മുന്‍ ഭാര്യയും മാനസികമായി തകര്‍ന്ന നിലയിലാണ്. അമ്മ കെയ്റ്റ് റോത്ത്‌ചൈല്‍ഡ് സ്ഥലത്തുള്ളപ്പോഴാണ് അപകടം ഉണ്ടായത്. പിതാവ് ബെന്‍ ഈ സമയത്ത് സറേയില്‍ ക്രിക്കറ്റ് മാച്ചിലായിരുന്നു. ബെന്നും, കെയ്റ്റും മകളുടെ മരണവുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.