CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 29 Minutes 8 Seconds Ago
Breaking Now

'എനിക്ക് കിട്ടിയില്ലെങ്കില്‍ നിനക്കും കിട്ടില്ല'; കുളിമുറിയില്‍ വെച്ച് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നതിന് പിന്നാലെ ഭര്‍ത്താവ് കാമുകന് അയച്ച സന്ദേശം ഇത്; ഇറച്ചിവെട്ടുകാരനായ പ്രതി പോലീസിനോട് സത്യങ്ങള്‍ വെളിപ്പെടുത്തി; ജീവപര്യന്തം ശിക്ഷ

സ്റ്റാഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ ജീവപര്യന്തം ശിക്ഷയാണ് പ്രതിക്ക് വിധിച്ചത്

'ഞാന്‍ അവളെ ശ്വാസംമുട്ടിച്ച് കൊന്നു', തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഓഫീസര്‍മാരോട് ഭര്‍ത്താവ് വെളിപ്പെടുത്തി. 52-കാരിയായ ഭാര്യ സൂസനെ വീട്ടിലെ കുളിമുറിയില്‍ വെച്ചാണ് 58-കാരന്‍ ഫിലിപ്പ് ഗൈഡ് അക്രമിച്ചത്. അടുത്ത മുറിയില്‍ മകന്‍ ഉറങ്ങിക്കിടക്കവെയാണ് സംഭവങ്ങള്‍. ഇറച്ചിവെട്ടുകാരനായ ഗൈഡ് ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് അക്രമം അഴിച്ചുവിട്ടത്. ഭാര്യയുടെ മൊബൈല്‍ ഫോണ്‍ ടോയ്‌ലെറ്റില്‍ ഇട്ട് ഫ്‌ളെഷ് ചെയ്യാനും അയാള്‍ ശ്രമിച്ചു. 

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അവരുടെ കാമുകന് ഒരു സന്ദേവും ഗൈഡ് അയച്ചുനല്‍കി. 'എനിക്ക് അവളെ കിട്ടിയില്ലെങ്കില്‍ നിനക്കും കിട്ടില്ല, അവള്‍ മരിച്ചു' എന്നായിരുന്നു സന്ദേശം. സെപ്റ്റംബര്‍ 9-ന് രാത്രി 9 മണിക്കായിരുന്നു സ്റ്റാഫോര്‍ഡ്ഷയര്‍ ബര്‍ട്ടണ്‍-ഓണ്‍-ട്രെന്റിലെ സെന്റ് ചാഡ്‌സ് റോഡിലുള്ള വീട്ടില്‍ നിന്നും പോലീസ് ഗൈഡിനെ അറസ്റ്റ് ചെയ്യുന്നത്. സൂസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. 

ഭാര്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നെന്നും, താന്‍ അവരെ ശ്വാസം മുട്ടിച്ച് കൊന്നെന്നുമാണ് ഗൈഡ് മിനിറ്റുകള്‍ക്ക് പിന്നാലെ സ്ഥലത്തെത്തിയ പോലീസിനോട് പറയുന്നത്. ഓഫീസര്‍മാരുടെ ബോഡിക്യാമില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. താങ്കളെ കൊലപാതരത്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് പോലീസ് പറയുമ്പോള്‍ എനിക്ക് മനസ്സിലാകും എന്നാണ് ഗൈഡ് പ്രതികരിച്ചത്. താന്‍ ഭാര്യയെ ഒരുപാട് സ്‌നേഹിച്ചിരുന്നെന്നും, അവരെ നഷ്ടപ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നുമാണ് ഗൈഡിന്റെ ന്യായം. 

സ്റ്റാഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ ജീവപര്യന്തം ശിക്ഷയാണ് പ്രതിക്ക് വിധിച്ചത്. 19 വര്‍ഷം ഇയാള്‍ ജയിലില്‍ കിടക്കേണ്ടി വരും. കൊല നടത്തിയെന്ന് ഗൈഡ് തന്നെയാണ് കുടുംബക്കാരെ വിളിച്ച് അറിയിച്ചത്. ഇവരാണ് പോലീസില്‍ വിവരം നല്‍കിയത്. സ്ഥലത്തെത്തിയ പോലീസിനെ ഗൈഡ് മൃതദേഹത്തിലേക്ക് വഴികാട്ടുകയും ചെയ്തു. 12 വയസ്സുള്ള മകന്‍ അടുത്ത മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു.  




കൂടുതല്‍വാര്‍ത്തകള്‍.