CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 14 Seconds Ago
Breaking Now

14 മാസം പ്രായമായ പെണ്‍കുഞ്ഞിന്റെ ദേഹത്ത് ഡോക്ടര്‍ കണ്ട പരുക്കുകള്‍ ജീവിതകാലത്ത് കാണാത്ത തരം; കുഞ്ഞിനെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 43-കാരന് പത്ത് വര്‍ഷം ജയില്‍ശിക്ഷ

കുറ്റം ചെയ്തിട്ടും തുടര്‍ച്ചയായി ഇത് നിഷേധിച്ച പ്രതിയെ ജഡ്ജ് ലോര്‍ഡ് ആംസ്‌ട്രോംഗ് നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു

ലൈംഗിക പീഡനത്തിനൊടുവില്‍ മാസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന് ഗുരുതരമായ പരുക്കുകള്‍ സമ്മാനിച്ച ക്രൂരനായ വേട്ടക്കാരന് പത്ത് വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി. സ്‌കോട്ട്‌ലണ്ട്, നോര്‍ത്ത് എയര്‍ഷയറിലെ കില്‍വിന്നിംഗിലുള്ള കുടുംബ വീട്ടില്‍ വെച്ചാണ് 14 മാസം പ്രായമുള്ള കുഞ്ഞിനെ 43-കാരനായ അലന്‍ കസ് അക്രമിച്ചത്. 

കുഞ്ഞിന് ഏറ്റ പരുക്കുകള്‍ അമ്മയാണ് ഉണ്ടാക്കിയതെന്നായിരുന്നു ഗ്ലാസ്‌ഗോ ഹൈക്കോടതിയിലെ വിചാരണയില്‍ കസ് അവകാശപ്പെട്ടത്. താന്‍ ജീവിതത്തില്‍ ഇന്നേവരെ കാണാത്ത തരത്തിലുള്ള പരുക്കുകളാണ് കുഞ്ഞിന്റെ ദേഹത്ത് ഏറ്റതെന്ന് പരിശോധിച്ച ഡോക്ടര്‍ വിശദീകരിച്ചിരുന്നു. കുട്ടിയുടെ അമ്മയ്ക്ക് പരിചയമുള്ള പ്രതി ഇവരുടെ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുഞ്ഞ് വേദന കൊണ്ട് നിലവിളിച്ചെന്നാണ് വാദിച്ചത്. 

എന്നാല്‍ ഈ വാദങ്ങള്‍ ഗ്ലാസ്‌ഗോ കോടതി തള്ളി. കഴിഞ്ഞ മാസം കോടതി കുറ്റക്കാരനെന്ന് വിധിച്ച കസിന്റെ ശിക്ഷയാണ് എഡിന്‍ബര്‍ഗിലെ കോടതി വിധിച്ചത്. കുറ്റം ചെയ്തിട്ടും തുടര്‍ച്ചയായി ഇത് നിഷേധിച്ച പ്രതിയെ ജഡ്ജ് ലോര്‍ഡ് ആംസ്‌ട്രോംഗ് നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇതുകൊണ്ട് തന്നെ തുടര്‍ന്നും ഗുരുതരമായ കുറ്റങ്ങള്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയാണ് കോടതി പത്ത് വര്‍ഷം ശിക്ഷ വിധിച്ചത്. 

മകള്‍ക്ക് ഏറ്റ പരുക്കുകള്‍ കണ്ട് അമ്മ പാടെ തകര്‍ന്നുപോയിരുന്നു. കുഞ്ഞിന് സര്‍ജറിയും വേണ്ടി വന്നു. അക്രമം നടന്ന സ്ഥലത്ത് നിന്നും കസിന്റെ ഡിഎന്‍എ ലഭിച്ചതോടെയാണ് ഇയാള്‍ അറസ്റ്റിലായത്.




കൂടുതല്‍വാര്‍ത്തകള്‍.