CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 41 Seconds Ago
Breaking Now

ഇത് തീര്‍ന്നില്ലേ! ഇനി ക്ലോഹ് കൊടുങ്കാറ്റിന്റെ ഊഴം; ബൊയേലോ കൊടുങ്കാറ്റില്‍ രണ്ട് മരണം; ദുരിതം ഒഴിയും മുന്‍പ് കാലാവസ്ഥ കൂടുതല്‍ വഷളാക്കാന്‍ അടുത്ത കൊടുങ്കാറ്റ്

ഇക്കുറിയും നോര്‍ത്ത് മേഖലകളിലാണ് ശക്തമായ കാറ്റ് എത്തുക

തിങ്കളാഴ്ച കൂടുതല്‍ മഴ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ബ്രിട്ടന് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. ബൊയേലോ കൊടുങ്കാറ്റ് രാജ്യത്ത് നാശം വിതച്ച് മണിക്കൂറുകള്‍ തികയും മുന്‍പാണ് അടുത്ത കൊടുങ്കാറ്റ് എത്തുന്നത്. 

വീക്കെന്‍ഡില്‍ 85 എംപിഎച്ച് വേഗത്തില്‍ കാറ്റും, ശക്തമായ മഴയുമാണ് ബ്രിട്ടനില്‍ നേരിട്ടത്. യാത്രാ തടസ്സത്തിന് പുറമെ 160,000 വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്തു. എന്നാല്‍ ഈ ദുരിതം ഇനിയും അവസാനിക്കാന്‍ സമയമായിട്ടില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. 

ദിവസങ്ങള്‍ക്കിടെ മൂന്നാമത്തെ കൊടുങ്കാറ്റാണ് ബ്രിട്ടനെ തേടിയെത്തുന്നത്. നോര്‍ത്ത് ഈസ്റ്റ് മേഖലയിലാണ് ശക്തമായ മഴ പെയ്യുകയെന്ന് മെറ്റ് ഓഫീസ് പ്രവചിക്കുന്നു. ചൊവ്വാഴ്ചയും കാറ്റും, മഴയും തുടരും. ക്ലോഹ് കൊടുങ്കാറ്റ് എത്തിയ ശേഷം ഇതിന്റെ ശക്തി പരിശോധിച്ച് ആംബര്‍ അല്ലെങ്കില്‍ റെഡ് മുന്നറിയിപ്പ് നല്‍കുമെന്നാണ് കാലാവസ്ഥാ ഏജന്‍സി അറിയിച്ചിരിക്കുന്നത്. 

ആംബര്‍ മുന്നറിയിപ്പുമായി എത്തിയ ബൊയേലൊ കൊടുങ്കാറ്റ് ശനിയാഴ്ച രാത്രിയോടെ അവസാനിച്ചു. എന്നാല്‍ ഇതിന്റെ തുടര്‍ച്ചയായി അടുത്ത കൊടുങ്കാറ്റ് എത്തുന്നതോടെ കാലാവസ്ഥാ ദുരിതം തുടരും. ഇക്കുറിയും നോര്‍ത്ത് മേഖലകളിലാണ് ശക്തമായ കാറ്റ് എത്തുക. 

കൊടുങ്കാറ്റ് നാശം വിതച്ചപ്പോള്‍ 161,400 വീടുകളില്‍ വൈദ്യുതി ബന്ധം നഷ്ടമായെന്ന് എനര്‍ജി നെറ്റ്‌വര്‍ക്ക്‌സ് അസോസിയേഷന്‍ വെളിപ്പെടുത്തി. തുടര്‍ച്ചയായി കൊടുങ്കാറ്റുകള്‍ തേടിയെത്തിയതോടെ ബ്രിട്ടന്‍ മഴയിലും, കാറ്റിലും മുങ്ങുകയാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.