CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 34 Minutes 56 Seconds Ago
Breaking Now

ഐവിഎഫ് വഴി പാടുപെട്ട് കിട്ടിയ കുഞ്ഞിനെ അടിച്ചുകൊന്ന ഇന്ത്യന്‍ വംശജയായ അമ്മയ്ക്ക് വെറും ആറ് വര്‍ഷം ജയില്‍ശിക്ഷ? 7 മാസം പ്രായമായ പെണ്‍കുഞ്ഞിന്റെ ശരീരത്തില്‍ ഏറ്റ മാരക പരുക്കുകള്‍ അറിഞ്ഞിട്ടും ശാലിനിക്ക് ഈ ശിക്ഷ രക്ഷപ്പെടല്‍ മാത്രമെന്ന് പ്രിയപ്പെട്ടവര്‍

കുഞ്ഞ് ശകുന്റെ തലയോട്ടിയില്‍ 8 സെന്റിമീറ്റര്‍, 11 സെന്റിമീറ്റര്‍ പൊട്ടലുകളാണ് ഉണ്ടായിരുന്നത്.

ഏഴ് മാസമാണ് ആ പെണ്‍കുഞ്ഞ് ഈ ഭൂമിയില്‍ ജീവനോടെ ഉണ്ടായിരുന്നത്. ഇതിന്റെ പകുതി മാസവും തന്നെ ജനിപ്പിച്ച അമ്മയുടെ വക പീഡനമാണ് ആ കുഞ്ഞ് ഏറ്റുവാങ്ങിയത്. ഒടുവില്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ കുഞ്ഞ് ഈ ലോകത്ത് നിന്നും വിടവാങ്ങി. ഏഴ് മാസം പ്രായമായ മകളെ അടിച്ചുകൊന്ന കേസില്‍ വെറും ആറ് വര്‍ഷത്തെ ശിക്ഷയാണ് കോടതി അമ്മ ശാലിനി പത്മനാഭയ്ക്ക് വിധിച്ചത്. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. 

മാസം തികയാതെ പ്രസവിച്ച കുഞ്ഞ് ശകുന്‍ നാലര മാസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിന് ശേഷം വീട്ടിലെത്തിയ കുഞ്ഞിന് നേരെ 33-കാരിയായ അമ്മയുടെ പീഡനമാണ് അരങ്ങേറിയത്. ഗുരുതരമായ രീതിയില്‍ തലയ്ക്ക് പരുക്കേറ്റിരുന്നു. ഇത് ശാലിനിയുടെ അടിയേറ്റോ, കടുത്ത പ്രതലത്തില്‍ തല ഇടിപ്പിച്ചോ രൂപ്പപെട്ടതാണെന്നാണ് കരുതുന്നത്. 

ഈസ്റ്റ് ലണ്ടന്‍ ലെയ്റ്റണ്‍സ്റ്റോണിലെ വിപ്‌സ് ക്രോസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ശകുന്‍ മരണത്തിന് കീഴടങ്ങി. 2017 ആഗസ്റ്റ് 15നായിരുന്നു മരണം. ഇന്ത്യന്‍ വംശജയായ ശാലിനി പത്മനാഭ ഇപ്പോഴും കേസില്‍ നിരപരാധിത്വം അപേക്ഷിക്കുകയാണ്. എന്നാല്‍ ജസ്റ്റിസ് മക്‌ഗോവന്‍ ഈ വാദം നിരാകരിച്ചാണ് ആറ് വര്‍ഷം ശിക്ഷ വിധിച്ചത്. 'നിങ്ങള്‍ ചെയ്യാന്‍ പാടില്ലാത്ത എന്തോ ഒന്ന് കുഞ്ഞിനോട് ചെയ്തു. ഇപ്പോള്‍ കുറ്റബോധം തോന്നിയിട്ട് കാര്യമില്ല. ഉത്തരവാദിത്വവും ഏല്‍ക്കുന്നില്ല', ജസ്റ്റിസ് പറഞ്ഞു. 

കുഞ്ഞ് ശകുന്റെ തലയോട്ടിയില്‍ 8 സെന്റിമീറ്റര്‍, 11 സെന്റിമീറ്റര്‍ പൊട്ടലുകളാണ് ഉണ്ടായിരുന്നത്. കാലുകള്‍ക്കും പരുക്കേറ്റിരുന്നു. മകളെ ഒരിക്കലും ഇനി കാണാന്‍ കഴിയില്ലെന്ന വിഷമത്തോടെയാണ് തന്റെ ബാക്കിയുള്ള ജീവിതമെന്ന് ശകുന്റെ പിതാവ് കോടതിയില്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയോട്ടിയിലെ പരുക്കുകള്‍ക്ക് പുറമെ വാരിയെല്ലുകളിലും, കണ്ണിന് പിന്നിലും ചോര വാര്‍ന്നതായി കണ്ടെത്തി. മുറുക്കെ കുലുക്കുകയും, വാരിയെല്ല് വരിഞ്ഞ് മുറക്കുകയും, കാലുകള്‍ പിടിച്ച് വളയ്ക്കുകയും ചെയ്തതാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.