പ്ലാസ്റ്റിക്ക് ചുറ്റുപാടും നിസംഗമായി നിക്ഷേപിക്കാന്‍ മനുഷ്യന്‍ യാതൊരു മടിയും കാണിക്കാറില്ല. തോന്നുംപടി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അയല്‍വക്കത്തെ പറമ്പില്‍ മുതല്‍ തോടുകളിലും, പുഴയിലും, കടലിലും വരെ തള്ളും. പ്രകൃതി അതെല്ലാം ഏറ്റുവാങ്ങും എന്നൊരു അബദ്ധ വിശ്വാസം മനുഷ്യന്‍ കാത്തുസൂക്ഷിക്കുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയം മുതല്‍ ആ ധാരണ പ്രകൃതി തിരുത്തിപ്പോരുകയാണ്. ഇക്കുറിയും കേരളത്തില്‍ മഴക്കാലം വ്യത്യസ്തമല്ല.
കടലിലേക്കും, മറ്റ് ജലാശയങ്ങളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കൊടുത്തതിന്റെ ഇരട്ടി വേഗത്തില്‍ നമുക്ക് തിരിച്ച് തരികയാണ് പ്രകൃതി. കനത്ത മഴയിലും, വെള്ളപ്പൊക്കത്തിലും ബുദ്ധിമുട്ടുന്ന പാലക്കാട് നിന്നുമുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നത്.
ഐഎഫ്എസ് ഓഫീസര്‍ പര്‍വീണ്‍ കാസ്വാനാണ് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. 'ഹോം ഡെലിവെറി! കേരളത്തിലെ പാലക്കാട് നിന്നുള്ള ചിത്രം. വെള്ളം സഹായം ചെയ്ത് നല്‍കുന്നു, ഒപ്പം നമ്മള്‍ സമ്മാനിച്ച പ്ലാസ്റ്റിക്കും തിരിച്ച് നല്‍കുന്നു. പ്ലാസ്റ്റിക് എക്കാലത്തേക്കും ഉള്ളതാണ്', വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പ്രദേശത്ത് വെള്ളം തിരികെ എത്തിച്ച പ്ലാസ്റ്റിക് ബോട്ടിലുകളുടെ ചിത്രം വ്യക്തമാക്കി.
പ്രകൃതി അതിന്റേതായ രീതിയില്‍ തിരിച്ചടി നല്‍കുന്നതായി ഇന്റര്‍നെറ്റ് രോഷം കൊള്ളുമ്പോള്‍ ഇവ കൊണ്ട് ഇന്ധനം നിര്‍മ്മിക്കാനുള്ള വഴിയും ചിലര്‍ പങ്കുവെയ്ക്കുന്നു.