CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 32 Seconds Ago
Breaking Now

ന്യൂകാസിലില്‍ തര്‍ക്കം തീര്‍ക്കാനെത്തിയ അഭിഭാഷകനെ കൗമാരക്കാര്‍ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിക്കൊന്നു; അറസ്റ്റിലായത് 14, 15 വയസ്സുകാര്‍

ഏഴ് കൗമാരക്കാരെയാണ് സംഭവവുമായി ബന്ധപ്പെട്ട് നോര്‍ത്തംബ്രിയ പോലീസ് അറസ്റ്റ് ചെയ്തത്

ചുറ്റിലും കാണുന്ന പ്രശ്‌നങ്ങളില്‍ തലയിടുന്നത് പലവട്ടം ചിന്തിച്ച ശേഷം മതിയെന്ന് വ്യക്തമാക്കിക്കൊണ്ട് അഭിഭാഷകന്റെ കൊലപാതകം. തിരക്കേറിയ ഷോപ്പിംഗ് സെന്ററില്‍ കൗമാരക്കാര്‍ തമ്മിലടിക്കുന്നത് കണ്ട് പ്രശ്‌നം ഒതുക്കാന്‍ എത്തിയതാണ് അഭിഭാഷകന് വിനയായത്. 52-കാരനായ പീറ്റര്‍ ഡങ്കനാണ് സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചുള്ള ഒറ്റ കുത്തില്‍ ജീവന്‍ നഷ്ടമായത്. 

ന്യൂകാസില്‍ ഓള്‍ഡ് എല്‍ഡണ്‍ സ്‌ക്വയറിലെ ഷോപ്പിംഗ് സെന്ററില്‍ വെച്ചായിരുന്നു സംഭവം. 'അത് പോയി വാങ്ങിയതാണ്' എന്നുതുടങ്ങിയ ബഹളങ്ങളാണ് ഇവിടെ ദൃക്‌സാക്ഷികള്‍ കേട്ടത്. വിവാഹതനും പിതാവുമായ ഡങ്കനെ അടുത്തുള്ള റോയല്‍ വിക്ടോറിയ ഇന്‍ഫേര്‍മറിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. 

ഏഴ് കൗമാരക്കാരെയാണ് സംഭവവുമായി ബന്ധപ്പെട്ട് നോര്‍ത്തംബ്രിയ പോലീസ് അറസ്റ്റ് ചെയ്തത്. 14, 15, 17 വയസ്സ് പ്രായമുള്ളവരാണ് കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിച്ച് കസ്റ്റഡിയിലുള്ളത്. ഒരു തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചതാണ് അഭിഭാഷകന് വിനയായതെന്ന് പ്രദേശത്തെ കടക്കാരന്‍ മുഹമ്മദ് അലി പറഞ്ഞു. 

അഭിഭാഷകനെ കുത്തിവീഴ്ത്തിയിട്ടും കൗമാരക്കാരുടെ സംഘം അതുവലിയ പ്രശ്‌നമായി പോലും കണ്ടില്ലെന്നാണ് വിവരം. എന്തായാലും ബ്രിട്ടനില്‍ തുടരുന്ന കൊലപാതക പരമ്പരയിലേക്ക് പുതിയൊരു പേരുകൂടി ഇതോടെ കൂട്ടിച്ചേര്‍ക്കപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.