CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 27 Minutes 39 Seconds Ago
Breaking Now

ബര്‍മിംഗ്ഹാമില്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പക തെരുവുയുദ്ധത്തില്‍ കലാശിച്ചു; പ്രെസ്റ്റ്ബറി റോഡില്‍ ചുറ്റികയും, ഇരുമ്പ് വടിയും, ബേസ്‌ബോള്‍ ബാറ്റുമായി തമ്മിലടിച്ച് കുടുംബക്കാര്‍; ഭയന്നുവിറച്ച് കാഴ്ചക്കാര്‍; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ചെറിയ കുട്ടി പോലും ഇരുമ്പ് വടിയുമായി എത്തിയത് പ്രദേശവാസികളെ ഞെട്ടിച്ചു

രണ്ട് സ്ത്രീകള്‍ തമ്മിലുള്ള വിവാഹം നടത്തുന്നതിന്റെ പേരിലുള്ള തര്‍ക്കം തെരുവുയുദ്ധത്തില്‍ കലാശിച്ചു. രണ്ട് കുടുംബങ്ങള്‍ തമ്മില്‍ ഒരാഴ്ചയായി നടന്നുവരുന്ന പ്രശ്‌നങ്ങളാണ് ഒടുവില്‍ ചേരിതിരിഞ്ഞുള്ള അടിയില്‍ കലാശിച്ചത്. ബര്‍മിംഗ്ഹാമിലെ ആസ്റ്റണില്‍ പട്ടാപ്പകലാണ് രണ്ട് കുടുംബങ്ങളിലെ അംഗങ്ങള്‍ തമ്മിലടിച്ചത്. മുഷ്ടി ചുരുട്ടി ഇടിയും, പ്രായമായവര്‍ ചെറുപ്പക്കാരെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതുമായ ഭീകര ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

യുവാക്കളായ തെമ്മാടികള്‍ ചുറ്റികയും, വലിയ ഇരുമ്പ് വടികളും, ബേസ്‌ബോള്‍ ബാറ്റുമായാണ് പ്രെസ്റ്റ്ബറി റോഡില്‍ പ്രത്യക്ഷപ്പെട്ടത്. 30-ഓളം പേരാണ് വൈകുന്നേരം അഞ്ചരയോടെ രോഷാകുലരായി തെരുവിലിറങ്ങിയത്. പ്രശ്‌നം രൂക്ഷമാകുമ്പോഴാണ് ആയുധങ്ങളുമായി യുവാക്കള്‍ എത്തുന്നത്. ഒടുവില്‍ യുവാക്കള്‍ക്ക് മേല്‍ മുതിര്‍ന്നവര്‍ ആധിപത്യം നേടുന്നതോടെയാണ് സംഘര്‍ഷത്തിന് അയവുവരുന്നത്. 

സ്ഥലത്തെത്തിയ വനിതാ പോലീസ് ഓഫീസര്‍ ഇരുസംഘങ്ങളെയും പിരിച്ചുവിടാന്‍ പരിശ്രമിച്ചു. പിന്നാലെ മറ്റ് രണ്ട് ഓഫീസര്‍മാരും, പാരാമെഡിക്കും സ്ഥലത്തെത്തി. രാത്രി 9 മണിക്ക് ഇവിടെ കത്തിക്കുത്ത് നടന്നതായി വിവരം ലഭിച്ച് പോലീസ് എത്തിയെങ്കിലും ഇരയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ട് സ്ത്രീകള്‍ തമ്മില്‍ വിവാഹം നടത്തുന്നതിന്റെ പേരിലുള്ള തര്‍ക്കമാണ് പോരാട്ടത്തില്‍ കലാശിച്ചത്. ദൃശ്യങ്ങളില്‍ തമ്മിലടിക്കുന്നവരെല്ലാം ബന്ധുക്കളാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. 

ചെറിയ കുട്ടി പോലും ഇരുമ്പ് വടിയുമായി എത്തിയത് പ്രദേശവാസികളെ ഞെട്ടിച്ചു. ആണുങ്ങള്‍ തമ്മിലടിക്കുമ്പോള്‍ പ്രശ്‌നം തീര്‍ക്കാന്‍ ഏതാനും സ്ത്രീകള്‍ ഇടയില്‍ ചെന്നുചാടുകയും ചെയ്തു. ചെറുപ്പക്കാരായ സ്ത്രീകളാണ് മറ്റ് കുടുംബാംഗങ്ങളെ അക്രമത്തില്‍ ചേരുന്നതില്‍ നിന്നും തടയുന്നത്. ഒരാള്‍ക്ക് ബേസ്‌ബോള്‍ ബാറ്റ് കൊണ്ടുള്ള അടിയേറ്റാണ് പരുക്ക് പറ്റിയതെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.