CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 16 Minutes 43 Seconds Ago
Breaking Now

ഭിക്ഷക്കാരനെന്ന് തിരഞ്ഞാല്‍ കിട്ടുക ഇമ്രാന്‍ഖാന്റെ ചിത്രങ്ങള്‍ ; ഗൂഗിളിനെതിരെ പരാതി നല്‍കി പാകിസ്ഥാന്‍

നേരത്തെ ഇഡിയറ്റ് എന്ന് സേര്‍ച്ച് ചെയ്താല്‍ ട്രംപിന്റെ ചിത്രം വന്നിരുന്നു.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വീണ്ടും ഭിക്ഷക്കാരനാക്കി ഗൂഗിള്‍. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ 'ഭിക്ഷക്കാരന്‍' അല്ലെങ്കില്‍ 'ഭിഖാരി' എന്ന് തിരയുകയാണെങ്കില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രങ്ങളാണ് വരുന്നത് . ഇതിനെതിരെ പാകിസ്ഥാനില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ പാക് പ്രധാനമന്ത്രിയെ കുറിച്ച് കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതേ ഫലങ്ങള്‍ തന്നെയാണ് ഗൂഗിള്‍ കാണിക്കുന്നത്. ഇത്തരം ഫലങ്ങള്‍ നീക്കം ചെയ്യാന്‍ പാകിസ്ഥാന്‍ ഗൂഗിളിനെ സമീപിച്ചിട്ടുണ്ട്.

ചൈന, സൗദി അറേബ്യ, രാജ്യാന്തര നാണയ നിധി എന്നിവയില്‍ നിന്ന് കടം വാങ്ങി പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ ജീവന്‍ നിലനിര്‍ത്തിയിരുന്ന സമയത്താണ് ഇന്ത്യയുമായുള്ള വ്യാപാരത്തിന് പാകിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തിയത്. ഇതോടെയാണ് ഗൂഗിള്‍ സേര്‍ച്ചിലെ ഇമ്രാന്‍ ചിത്രം ചര്‍ച്ചയായത്.

എന്നാൽ  ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനിലെ അല്‍ഗോരിതം കാരണമാണ് ഇത്തരം ഫലങ്ങള്‍ ലഭിക്കുന്നതെന്നാണ് വിവരം. നേരത്തെ ഇഡിയറ്റ് എന്ന് സേര്‍ച്ച് ചെയ്താല്‍ ട്രംപിന്റെ ചിത്രം വന്നിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.