CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 4 Minutes 14 Seconds Ago
Breaking Now

സുനന്ദ പുഷ്‌കറിന്റെ ശരീരത്തില്‍ മുറിവുകളേറ്റിരുന്നു; ദിവസങ്ങള്‍ മാത്രം പഴക്കം; ശശി തരൂരിനെതിരെ കുറ്റം ചുമത്താന്‍ കാരണം ചൂണ്ടിക്കാണിച്ച് പ്രോസിക്യൂട്ടര്‍

ഐപിസി സെക്ഷന്‍ പ്രകാരം വിവാഹം കഴിഞ്ഞ് 7 വര്‍ഷത്തിനുള്ളില്‍ നടക്കുന്ന അസ്വാഭാവിക മരണങ്ങള്‍ ദുരൂഹമായി പരിഗണിക്കും.

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എംപിക്കെതിരെ വാദങ്ങളുമായി പ്രോസിക്യൂട്ടര്‍മാര്‍. പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സുനന്ദയുടെ ശരീരത്തില്‍ പരുക്കേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു. ഇതിന് 12 മണിക്കൂര്‍ മുതല്‍ നാല് ദിവസം വരെ മാത്രം പഴക്കമാണ് ഉണ്ടായിരുന്നത്. 

സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് എതിരെ കുറ്റങ്ങള്‍ ചുമത്തവെയാണ് റൗസ് അവന്യൂ കോടതിയില്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. തരൂരിന് എതിരെ കുറ്റം ചുമത്തുന്ന വിഷയത്തില്‍ ആദ്യമായാണ് കോടതി വാദം കേട്ടത്. 12 മണിക്കൂര്‍ മുതല്‍ നാല് ദിവസം വരെ പഴക്കമുള്ള പലവിധ പരുക്കുകളാണ് ശരീരത്തില്‍ കണ്ടതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചു. 

സുനന്ദ പുഷ്‌കറും, ശശി തരൂരും വിവാഹിതരായി മൂന്ന് വര്‍ഷവും 4 മാസവുമാണ് ഒരുമിച്ച് ജീവിച്ചതെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഇരുവരുടെയും മൂന്നാം വിവാഹമായിരുന്നു. ഐപിസി സെക്ഷന്‍ പ്രകാരം വിവാഹം കഴിഞ്ഞ് 7 വര്‍ഷത്തിനുള്ളില്‍ നടക്കുന്ന അസ്വാഭാവിക മരണങ്ങള്‍ ദുരൂഹമായി പരിഗണിക്കും. 

സ്ത്രീക്കെതിരെ ക്രൂരത, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് മുന്‍ കേന്ദ്രമന്ത്രിയായ തരൂരിന് എതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഈ കേസില്‍ കോണ്‍ഗ്രസ് എംപിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 2014 ജനുവരി 17നാണ് ആഡംബര ഹോട്ടലിലെ സ്യൂട്ടില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.