CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 17 Seconds Ago
Breaking Now

കണ്ണനെപ്പോലെ ഒരു മോനുണ്ടാകണമെന്ന് കൊതിച്ചിരുന്നു, എന്നാല്‍ വലുതായപ്പോള്‍ മോന്‍ ഒരിക്കലും ഇവനെപ്പോലെയകരുതെന്നാഗ്രഹിച്ചു ; ട്രോളി ജോജു ജോര്‍ജ്

ജോജു ജോര്‍ജിന്റെയും കാളിദാസ് ജയറാമിന്റെയും ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രമായ ഹാപ്പി ദര്‍ബാറിന്റെ ഓഡിയോ ലോഞ്ചിനിടയിലുള്ള വീഡിയോയായിരുന്നു അത്. ചടങ്ങില്‍ അതിഥിയായി എത്തിയതായിരുന്നു ജോജു.

കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമ കണ്ടപ്പോള്‍ കണ്ണനെപ്പോലൊരു മോനുണ്ടാകണമെന്ന് കൊതിച്ചിരുന്നെന്നും എന്നാല്‍ വളര്‍ന്ന് വലുതായപ്പോള്‍ മോന്‍ ഇവനെപ്പോലെയാകല്ലെയെന്ന് ആഗ്രഹിച്ചെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം ഞാന്‍ നേരത്തെ വെറുതെ പറഞ്ഞതാണെന്നും കണ്ണനെപോലയൊരു മോനാകണം എന്റേതെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാളിദാസ് ജയറാമിനോട് മിമിക്രി കാണിക്കാനും ജോജു ആവശ്യപ്പെട്ടു. ആരാധകരുടേയും ജോജുവിന്റെയും അഭ്യര്‍ത്ഥന മാനിച്ച് വിജയിയുടെ ശബ്ദം അനുകരിക്കുകയും ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.