Breaking Now

സരബ്ജിത് സിംഗിന്റെ ജീവൻ:ഡോക്‌ടർമാർക്ക് പ്രതീക്ഷ ഇല്ല

ജിന്ന ആശുപത്രിയിലെ ഇന്റൻസീവ് കെയർ യൂണിറ്റിൽ വെന്റിലേറ്ററിന്റ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്

സഹതടവ്കാരുടെ പൈശാചിക മർദ്ദനമേറ്റ് പാകിസ്ഥാനിലെ ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിയുന്ന ഇന്ത്യൻ തടവ്കാരൻ സരബ്ജിത് സിംഗ് രക്ഷപെടാനുള്ള സാദ്ധ്യത വിരളമാണെന്ന് ഡോക്‌ടർമാർ കരുതുന്നു.

സരബ്ജീത് ഇപ്പോഴും അത്യാസന്ന നിലയിലാണ്.ഡോക്‌ടർമാർക്ക് നേരിയ പ്രതീക്ഷയേ ഉള്ളൂ എന്ന് പാക് പത്രമായ ഡാൺ റിപ്പോർട്ട് ചെയ്‌തു.

സരബ്ജിത്തിന്റെ ചികിത്സ മെഡിക്കൽ ബോർഡിന് നാഡീശസ്‌ത്രക്രിയയിൽ വലിയൊരു വെല്ലുവിളിയാണെന്നാണ് ഒരു ഡോക്‌ടർ പറഞ്ഞത്. നട്ടെല്ലും തലയോട്ടിയും അതീവ ഗുരുതരമായ വിധം പൊട്ടിത്തകർന്നു. തലച്ചോറിന്റെ അറുപത് ശതമാനം ഭാഗത്ത് ക്ഷതമേറ്റു. അതാണ് അബോധാവസ്ഥയിലാകാൻ കാരണം. തലച്ചോറിലെ രക്തധമനികൾക്ക് പുറത്ത് രക്തസ്രാവമുണ്ടായി. മൂന്ന് സെന്റീമീറ്ററിലധികം വലിപ്പത്തിൽ ഈ രക്തം കട്ടപിടിച്ച് കിടക്കുകയാണ്. അടിയന്തര ശസ്‌ത്രക്രിയ നടത്തേണ്ട സാഹചര്യമാണിത്. എന്നാൽ സരബ്ജിത്തിന്റെ നില മെച്ചപ്പെടാതെ ശസ്ത്രക്രിയ നടത്താനും കഴിയില്ല. ഇതാണ് ഡോക്‌ടർമാരെ കുഴയ്‌ക്കുന്നത്.

പ്രത്യേക ഐ. സി. യൂണിറ്റിൽ ശക്തമായ പൊലീസ് കാവലിൽ കിടത്തിയിരിക്കുന്ന സരബ്ജിത്തിനെ കാണാൻ ഡോക്‌ടർമാർക്ക് മാത്രമാണ് അനുവാദമുള്ളത്. ആശുപത്രിയെ തന്നെ സബ് ജയിലായി പ്രഖ്യാപിച്ചിരിക്കയാണ്.




കൂടുതല്‍വാര്‍ത്തകള്‍.