CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 41 Minutes 55 Seconds Ago
Breaking Now

മമ്മൂട്ടി നയന്‍താര ചിത്രത്തില്‍ വിജയ് സേതുപതിയില്ല

മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ വിജയ് സേതുപതി വില്ലനായി എത്തില്ല. നവാഗതനായ വിപിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കും നയന്‍താരക്കുമൊപ്പം വിജയ് സേതുപതിയും എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ വിജയ് സേതുപതിക്ക് പകരം നടന്‍ വിജയ് ആന്റണി വില്ലനായെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുങ്ങുക. പുതിയ നിയമം എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന ചിത്രമാകും ഇത്.

പേരന്‍പിന് ശേഷം മമ്മൂട്ടി വീണ്ടും തമിഴിലെക്കെത്തുന്ന ചിത്രം എന്ന സവിശേഷത കൂടിയുണ്ട് ഈ ചിത്രത്തിന്. നിലവില്‍ ഷൈലോക്കിന്റെ ഷൂട്ടിങ്ങിലാണ് മമ്മൂട്ടി. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന മാമാങ്കത്തിനും ആരാധകര്‍ കാത്തിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.