CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 31 Minutes 25 Seconds Ago
Breaking Now

ല്യൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ചു....

സ്‌നേഹത്തിന്റയും ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും പ്രതീകമായ ഓണം ല്യൂട്ടന്‍ കേരളൈറ്റ്‌സ് വര്‍ണാഭമായി ആഘോഷിച്ചു. രാവിലെ അത്തപൂക്കളമൊരുക്കലോടെ ആരംഭിച്ച ആഘോഷം വൈകീട്ട് 6 മണിവരെ ഇടതടവില്ലാതെ നീണ്ടു.

ലൂസി ഫാം ലീര്‍ണിങ് സെന്ററില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര കേരളത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തെ വിളിച്ചോതുന്നതായിരുന്നു. മാവേലിമന്നന്റെ വരവേല്‍പോടെ ആരംഭിച്ച സാംസ്‌കാരിക സമ്മേളനം

ലൂക്ക പ്രസിഡന്റ് ശ്രീ ജിജി മാത്യുസ് ഉല്‍ഘാടനം ചെയ്തു. A level GCSC ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ലൂക്കയുടെ ഉപഹാരം നല്‍കി ആദരിച്ചു.

 

ലൂക്ക കലാകാരന്മാരും കലാകാരികളും ഒരുക്കിയ തിരുവാതിര, മോഹിനിയാട്ടം, ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഓണപ്പാട്ട്, ഗാനമേള എന്നിവയും കലാപരിപാടിക്ക് കൊഴുപ്പേകി. സ്മൃദ്ധിയുടെ

പ്രതീകമായ ഓണസദ്യ വിഭവ സമൃദ്ധവും അതിരുചികരവുമായിരുന്നു എന്ന് പ്രതേകം എടുത്തുപറയേണ്ടിയിരിക്കുന്നു. ഓണസദ്യക്കുശേഷം കൊച്ചിന്‍ ഗോള്‍ഡന്‍ ഹിറ്‌സ്ന്റെ മിമിക്‌സ് പരേഡും ഗാനമേളയും കാണികള്‍ക്കു ഹരംപകര്‍ന്നു.

 

ലുട്ടനില്‍ പുതുതായി എത്തിച്ചേര്‍ന്ന അഗങ്ങളുടെ സജീവ പങ്കാളിത്തം ഏറെശ്രദ്ധേയമായി. വൈവിദ്യം കൊണ്ടും സംഘാടന മികവുകൊണ്ടും ഏറെസശ്രദ്ധനേടി ഓണാഘോഷം ഒരുക്കുന്നതില്‍ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ലൂക്ക സെക്രട്ടറി ജോജോ ജോയി നന്ദി രേഖപ്പെടുത്തി.

Mathew Varkey, PRO LUKA, Luton




കൂടുതല്‍വാര്‍ത്തകള്‍.