CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 33 Minutes 37 Seconds Ago
Breaking Now

നിങ്ങള്‍ ചോദിച്ചു ഞാന്‍ കഞ്ചാവാണോ നീലച്ചടയനാണോ എന്നൊക്കെ, അതൊക്കെ ഉപയോഗിക്കുന്നവര്‍ ഇങ്ങനെ പറയുമോ: ഷെയ്ന്‍ നിഗം

ഒരു സ്വകാര്യ ചാനലുമായുള്ള  അഭിമുഖത്തിന് പിന്നാലെ ഷെയ്ന്‍ നിഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ അതിന് ് മറുപടിയുമായി നടന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞത് 80 ശതമാനം ആളുകളും ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് ഷെയ്ന്‍ നിഗം പറയുന്നു.

ഒരു പക്ഷം ചേര്‍ന്ന് താന്‍ ഒന്നും പറഞ്ഞിട്ടില്ല. എല്ലാവരും സന്തോഷത്തോടെ ജീവിക്കൂന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. ഇന്ന് ഈ മൊമന്റില്‍ നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താന്‍ പറ്റാത്തത് എന്തുകൊണ്ടാണ്, അങ്ങനെ നോര്‍മലായിട്ടുള്ള കാര്യങ്ങളെ ഞാന്‍ ചോദിച്ചുള്ളൂ. പിന്നെ കുറെ പേര്‍ ചോദിച്ചു നീലച്ചടയനാണോ കഞ്ചാവാണോ എന്നൊക്കെ. അതൊക്കെ ഉപയോഗിക്കുന്നവര്‍ ഞാന്‍ ചോദിച്ചതൊക്കെ ചോദിക്കുന്നുണ്ടോ? ഷെയ്ന്‍ ചോദിച്ചു.

ഒരു എനര്‍ജിയില്‍ നിന്നാണ് നമ്മൊളൊക്കെ ഉണ്ടായത്. നീയും ഞാനും കടലും പ്രകൃതിയും എല്ലാം ഒരു എനര്‍ജിയില്‍ നിന്ന് ഉണ്ടായതാണെന്ന് ചിന്തിച്ചു നോക്കണം. ബാക്കിയൊക്കെ നമ്മള്‍ ഉണ്ടായക്കിയ വ്യത്യാസങ്ങളാണ്. ഹിന്ദു, മുസ്ലിം,ക്രിസ്ത്യന്‍ ബ്ലാക്ക്, വൈറ്റ് എല്ലാം അങ്ങിനെ ഉണ്ടായതാണെന്നു ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.