CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 36 Minutes 23 Seconds Ago
Breaking Now

മുസ്തഫ സംവിധായകനാകുന്നു ; ശ്രീനാഥ് ഭാസിയും റോഷന്‍ മാത്യുവും അന്നയും പ്രധാന വേഷത്തില്‍

ദേശീയ പുരസ്‌കാരം നേടിയ നടനായ മുസ്തഫ സംവിധായകനാവുന്നു. ശ്രീനാഥ് ഭാസി, റോഷന്‍ മാത്യൂ, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. സുധി കോപ്പ, ജാഫര്‍ ഇടുക്കി, നവാസ് വള്ളിക്കുന്ന്, വിജിലേഷ് കരയാട്, നിഷ സാരംഗ് എന്നിവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തും. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.

കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുസ്തഫയും നിഖില്‍ വാഹിദും സുധാസും ചേര്‍ന്നാണ് ഒരുക്കിയത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കും.

സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനം. വിനായക് ശശികുമാറാണ് ഗാനരചന. അനീസ് നാടോടിയാണ് കലാസംവിധാനം. സെപ്തംബര്‍ അവസാനം ചിത്രീകരണം ആരംഭിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.