CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 50 Minutes 14 Seconds Ago
Breaking Now

കൊന്നത് താന്‍ തന്നെയെന്ന് ഷാജുവിനെ അറിയിച്ചു , അവള്‍ മരിക്കേണ്ടവള്‍ തന്നെയെന്ന് മറുപടി നല്‍കി ; രണ്ടാം ഭര്‍ത്താവിനെതിരെ ജോളിയുടെ ഞെട്ടിക്കുന്ന മൊഴി

കൊന്നത് താന്‍ തന്നെയാണ് ഷാജുവിനെ അറിയിച്ചതെന്നും, എന്നാല്‍ തനിക്ക് ദു:ഖമില്ലെന്നും, അവള്‍ മരിക്കേണ്ടവള്‍ തന്നെയായിരുന്നെന്നായിരുന്നു പ്രതികരണം.

കൂടത്തായി കൊലപാതക്കേസില്‍ രണ്ടാം ഭര്‍ത്താവ് ഷാജുവിനെതിരെ മുഖ്യപ്രതി ജോളിയുടെ മൊഴി. ഭാര്യ സിലിയുടെയും കുഞ്ഞിന്റെയും കൊലപാതകം ഷാജുവിനെ അറിയിച്ചിരുന്നെന്ന് ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. കൊന്നത് താന്‍ തന്നെയാണ് ഷാജുവിനെ അറിയിച്ചതെന്നും, എന്നാല്‍ തനിക്ക് ദു:ഖമില്ലെന്നും, അവള്‍ മരിക്കേണ്ടവള്‍ തന്നെയായിരുന്നെന്നായിരുന്നു പ്രതികരണം. ഇത് മറ്റാരും അറിയരുതെന്ന് ഷാജു പ്രത്യേകം പറഞ്ഞെന്നും ജോളി പറഞ്ഞു.

അതേസമയം, ഭാര്യ സിലിയുടെ മരണത്തിന് മുമ്പും ജോളി തന്നോട് താല്‍പര്യം കാണിച്ചിരുന്നെന്നും, മരണം സംഭവിച്ച് രണ്ട് മാസത്തിന് ശേഷം വിവാഹക്കാര്യം ആദ്യം പറഞ്ഞത് ജോളിയാണെന്നും ഷാജു നേരത്തെ പറഞ്ഞിരുന്നു. ഇയാളുടെ വീട്ടില്‍ അന്വേഷണ സംഘം ഇന്ന് റെയ്ഡ് നടത്തിയിരുന്നു. കൂടാതെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഷാജുവിനെ വിളിപ്പിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്തേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ജോളിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെ പൊന്നമറ്റം വീട്ടില്‍ നിന്ന് വലിയൊരു ചാക്ക് നിറയെ സാധനങ്ങളുമായി ഇയാള്‍ ഓട്ടോയില്‍ കയറി പോയത് അന്വേഷണ സംഘത്തിനും നാട്ടുകാരിലും സംശയം ഉണ്ടാക്കിയിരുന്നു.2014ലാണ് അദ്ധ്യാപകനായ ഷാജുവിന്റെ രണ്ടുവയസുകാരിയായ മകള്‍ അല്‍ഫൈന്‍ മരിക്കുന്നത്. മേയ് മൂന്നാം തീയതി കുട്ടിയുടെ സഹോദരന്റെ ആദ്യ കുര്‍ബാനയായിരുന്നു. അന്ന് രാവിലെ ബ്രഡും ഇറച്ചിക്കറിയും കഴിച്ചതിന് പിന്നാലെ ബോധരഹിതയായ രണ്ടുവയസുകാരിയെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മൂന്നാം ദിവസം മരണം സംഭവിച്ചു.2016 ജനുവരിയിലാണ് സിലിയുടെ മരണം. ജോളിക്കൊപ്പം ഒരു ബന്ധുവിന്റെ വിവാഹത്തിന് പോയി. തിരികെ താമരശ്ശേരിയില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് ഷാജുവും അവിടെത്തി. തുടര്‍ന്ന് ഷാജുവിനെ ദന്ത ഡോക്ടറെ കാണിക്കാന്‍ പോയി. ജോളിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സിലിയുടെ സഹോദരും ഇവരെ കാണാന്‍ അവിടെ എത്തിയിരുന്നു. ഷാജു ഡോക്ടറെ കാണാന്‍ അകത്ത് കയറിയപ്പോള്‍ സിലി ജോളിയുടെ മടിയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൊട്ടടുത്ത വര്‍ഷമാണ് ഷാജു ജോളിയെ വിവാഹം കഴിച്ചത്. ഇത് സംശയങ്ങള്‍ക്കും എതിര്‍പ്പിനും കാരണമാക്കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.