നവംബര്‍ 2ന് മാഞ്ചസ്റ്ററില്‍ വച്ച് നടക്കുന്ന പത്താമത് യുക്മ ദേശീയ കലാമേളയിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. കലാമേള നഗറില്‍ മിതമായ നിരക്കില്‍ ഭക്ഷണം നല്‍കുവാന്‍ ഭക്ഷണ ശാലകള്‍ ക്രമീകരിക്കുന്നതിനുള്ള ക്വട്ടേഷനുകളും, നഗറിലെ അഞ്ച് മത്സരവേദികളിലും ശബ്ദവും വെളിച്ചവും ക്രമീകരിക്കുന്നതിനുള്ള ക്വട്ടേഷനുകളുമാണ് പ്രധാനമായും ക്ഷണിക്കുന്നതെന്ന് യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, കലാമേള ജനറല്‍ കണ്‍വീനര്‍ സാജന്‍ സത്യന്‍ എന്നിവര്‍ അറിയിച്ചു.
ഭക്ഷണ ശാലകള്‍ ഒരുക്കുന്നവര്‍ രാവിലെ പത്തുമണിമുതല്‍ രാത്രി മത്സരം തീരുന്ന സമയം വരെ വിവിധ കൗണ്ടറുകളിലായി തുടര്‍ച്ചയായി ഭക്ഷണം വിതരണം ചെയ്യുവാന്‍ കഴിയുന്നവരാകണം. ഫുഡ് സ്റ്റാളുകളുടെയും ലൈറ്റ് ആന്‍ഡ് സൗണ്ട് വിഭാഗത്തിന്റെയും ക്വട്ടേഷനുകള്‍ നല്‍കുന്നവര്‍, മുന്‍കാലങ്ങളില്‍ സമാനമായ പരിപാടികള്‍ ഏറ്റെടുത്തു നടത്തിയിട്ടുണ്ടെങ്കില്‍ അത് പ്രത്യേകം പരിഗണിക്കുന്നതാണ്.
ക്വട്ടേഷനുകള്‍ secretary.ukma@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കാണ് അയക്കേണ്ടത്. കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമെങ്കില്‍, യുക്മ ദേശീയ സെക്രട്ടറി അലക്‌സ് വര്‍ഗീസ് (07985641921), കലാമേള കണ്‍വീനര്‍ സാജന്‍ സത്യന്‍ (07946565837), ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള (07960357679) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
കൂടാതെ കലാമേള വേദിയില്‍ പരസ്യം ചെയ്യുന്നതിനും സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിനും താല്‍പ്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും മേല്‍പ്പറഞ്ഞവരെ ബന്ധപ്പെടേണ്ടതാണ്. വിപുലമായ സൗകര്യങ്ങളോടുകൂടിയ മാഞ്ചസ്റ്റര്‍ പാര്‍സ് വുഡ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആണ് പത്താമത് ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഒക്‌റ്റോബര്‍ 14 ന് മുന്‍പായി ക്വട്ടേഷനുകള്‍ ലഭിക്കേണ്ടതാണ്.
യു കെ യിലെ ഏറ്റവും വലിയ കലാമാമാങ്കമായ യുക്മ നാഷണല്‍ കലാമേളയിലേക്ക് ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ കമ്മിറ്റി അറിയിച്ചു.
കലാമേള നടക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം:
Parrs Wood High School,
Wilmslow Road,
Manchester M20 5PG
സജീഷ് ടോം
(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)