CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 11 Minutes 5 Seconds Ago
Breaking Now

ഹീത്രൂ മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം ഗംഭീരമായി

ഹീത്രൂ മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം മികച്ച രീതിയില്‍ കൊണ്ടാടി. വൈകീട്ട് 4.30ന് സ്പ്രിങ് വെസ്റ്റ് അക്കാദമിയില്‍ വച്ചായിരുന്നു പരിപാടികള്‍. ഡാന്‍സും സ്‌കിറ്റും ഡിജെയും ഒക്കെയായി അടിപൊളി ആഘോഷമാണ് കാണികള്‍ക്കായി ഒരുക്കിയിരുന്നത്.

രാത്രി 10.30 വരെ നീണ്ട ആഘോഷ പരിപാടി മറക്കാനാകാത്ത നിമിഷങ്ങളാണ് ഏവര്‍ക്കും സമ്മാനിച്ചത്.

മികച്ച നാടകവും ഡാന്‍സും കാണികളുടെ ഹൃദയം കീഴടക്കി. അംഗങ്ങള്‍ തന്നെ പാചകം ചെയ്ത ഭക്ഷണമാണ് ഏവര്‍ക്കുമായി ഒരുക്കിയിരുന്നത്.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായിരുന്നു.

പ്രസിഡന്റ് ജോസ് പി ജോസിന്റെ നേതൃത്വത്തില്‍ ഉദയം 2026 എന്ന പേരില്‍ നടത്തിയ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം ഏറെ മികവു പുലര്‍ത്തി. 

 

 

സ്‌മിത നിക്സൺ,ലോയിഡ് ജോസഫ് ,ജിമ്മി, ഷിജു, മഞ്ചു, നിക്‌സണ്‍, സ്മിത ടോം, പഴയ പ്രസിഡന്റായ ജോണ്‍ ഐസക്, വിനോദ് വാര്യര്‍, നെല്‍സണ്‍, ജോയല്‍, അലിന്‍, സുഭാഷ്, ജിമ്മി, ജിയ,നിയ, ലിയ, സതീഷ്, ജോബി, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കിയ സ്‌റ്റെബു, എലിസബത്ത്, അലിന്‍, പ്രദീപ് എന്നിവരുടേയും മറ്റ് അംഗങ്ങളുടേയും നേതൃത്വത്തിലാണ് പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്തത്. രുചികരമായ ഭക്ഷണം ഒരുക്കിയത് ഷെഫായിട്ടുള്ള ഷിജുവും ഭാര്യ മഞ്ചുവും കൂടിയാണ്.

മറക്കാനാകാത്ത ഒരാഘോഷമായി മാറുകയായിരുന്നു ഉദയം 2026. കാണികളില്‍ ആവേശം നിറച്ചുള്ള ഗംഭീര പരിപാടികള്‍ ആസ്വദിച്ചാണ് ഈ ദിവസം ഏവരും കൊണ്ടാടിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.