CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 7 Minutes 32 Seconds Ago
Breaking Now

മാരത്തോണ്‍ റണ്ണര്‍ അശോക് കുമാര്‍ സംഘടിപ്പിച്ച 10-ാമത് മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ് പൂര്‍ത്തിയായി

മാരത്തോണ്‍ റണ്ണര്‍ ശ്രീ അശോക് കുമാര്‍ സംഘടിപ്പിച്ച 10-ാമത് മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ് ഈ കഴിഞ്ഞ ഞായറാഴ്ച (25/ 01/26) സെല്‍സ് ഡണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു നടത്തപ്പെട്ടു. 

 

മാരത്തോണ്‍ ചരിത്രത്തില്‍ കുറഞ്ഞ കാലയളവില്‍ ആറ് മേജര്‍ മാരത്തോണുകള്‍ പൂര്‍ത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയായ അശോക് കുമാര്‍ സംഘടിപ്പിക്കുന്ന 10-ാമത്തെ ഇവന്റാണ്. വൈകുന്നേരം 3.30   ന് ആരംഭിച്ച പരിപാടിയില്‍

 കഴിഞ്ഞ 35 വര്‍ഷത്തിലേറയി കോയ്‌ഡോണില്‍ അശോക് കുമാര്‍ നടത്തിവരുന്ന പൗര്‍ണ്ണമി സ്‌ക്കൂള്‍ ഓഫ് ഡാന്‍സിലെ കുട്ടികളും കൂടാതെ, നിരവധി കലാപ്രതിഭകളും  ചേര്‍ന്നവതരിപ്പിച്ച നൃത്തവിരുന്നും, ക്രോയ്‌ഡോണിലെ പ്രമുഖ ഗായിക, ഗായകരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഗാനങ്ങളും പരിപാടിയുടെ മാറ്റ്  കൂടി.   പരിപാടിയില്‍ ക്രോയ്‌ഡോണ്‍ സിവിക് മേയറും, എക്‌സിക്യൂട്ടീവ് മേയറും, മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു.  മലയാളി സമൂഹത്തില്‍ നിന്നുള്ള രണ്ടു പ്രമുഖ വ്യക്തികള്‍ എഴുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും സിവിക് മേയര്‍ നിര്‍വഹിച്ചു.

 ചാരിറ്റി. ഇവന്റിലൂടെ കഴിഞ്ഞ വര്‍ഷം വരെ 45000 ല്‍ അധികം പൗണ്ട് സമാഹരിക്കുകയും അത് 10 വിവിധ ചാരിറ്റികള്‍ക്ക് നല്‍കുകയും ചെയ്തു. ഈ വര്‍ഷത്തെ ഇവന്റിലൂടെ 5103 പൗണ്ട് (ആറ് ലക്ഷത്തി മുപ്പത്തി നാലായിരത്തി എഴുന്നൂറ്റി ഇരു പത്തിനാല്  രൂപ അറുപത്തി എട്ട് പൈസ) ലഭിക്കുകയും പ്രസ്തുത തുക അടുത്ത ദിവസം തന്നെ  പ്രശസ്ത മജീഷ്യന്‍   ഗോപിനാധ് മുതുകാടിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡി സെബിലിറ്റീസ് എന്ന പ്രസ്താനത്തിനു  കൈമാറുകയും ചെയ്യുമെന്ന് അശോക് കുമാര്‍ അറിയിച്ചു. 

തന്റെ 53-ാമത്തെ വയസില്‍ വിവിധ ചാരിറ്റികളെ സഹായിക്കുന്നതിനു വേണ്ടി  2014 ല്‍ ലണ്ടന്‍ മാരത്തോണിലൂടെ  തുടക്കം കുറിച്ച അശോക് കുമാര്‍ രണ്ടര വര്‍ഷം കൊണ്ട് ലോകത്തിലെ പ്രമുഖ ആറ് മേജര്‍ മാരത്തോണുകള്‍ ഉള്‍പ്പെടെ 19 മാരത്തോണുകള്‍ ഓടി പൂര്‍ത്തിയാക്കി.

തന്റെ ഇതുവരെയുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കാന്‍ സഹകരിച്ച മുഴുവന്‍ സുഹൃത്തുക്കള്‍ക്കും, പ്രസ്ഥാനങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുകയും അതോടൊപ്പം തന്നെ വിവിധ സംഘടനകള്‍ നല്‍കിയ അംഗീകാരങ്ങള്‍ക്കും, അനുമോദനങ്ങള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.

 

 




കൂടുതല്‍വാര്‍ത്തകള്‍.